11:51pm 11 November 2026
NEWS
41-ാമത് ഡോ. കെ. എം. മുൻഷി മെമ്മോറിയൽ ഇന്‍റർ-സ്കൂൾ അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു.
21/11/2025  04:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
41-ാമത് ഡോ. കെ. എം. മുൻഷി മെമ്മോറിയൽ ഇന്‍റർ-സ്കൂൾ അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു.
HIGHLIGHTS

41-ാമത് ഡോ.കെ. എം. മുൻഷി മെമ്മോറിയല്‍ ഇന്റര്‍-സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച് സ്വപ്നങ്ങളുടെ ഉയർച്ചയും യുവത്വത്തിന്റെ ഉണര്‍വും പ്രതിനിധീകരിക്കുന്ന ത്രിവർണ ബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന മുഖ്യാതിഥി ശ്രീ റോയ് വര്‍ഗീസ്‌ ഐ.ആര്‍.എസ്., പ്രിന്‍സിപ്പൽ പാര്‍വതി ഇ., വൈസ് പ്രിന്‍സിപ്പൽ ഇന്ദ്രാണി ഹരിദാസന്‍, ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം സെക്രട്ടറി സിഎ ശങ്കരനാരായണന്‍ കെ, ഡയറക്ടര്‍  ഇ. രാമന്‍കുട്ടി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുരേഷ് അധ്യാപകർ വിദ്യാര്‍ഥികൾ എന്നിവർ സമീപം

 

 ഭവൻസ് വിദ്യാമന്ദിര്‍, എരൂരിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 41-ാമത് ഡോ. കെ. എം. മുൻഷി മെമ്മോറിയൽ ഇന്‍റർ-സ്കൂൾ അത്‌ലറ്റിക് മീറ്റ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ആരംഭിച്ചു. നവംബര്‍ 21, 22 തീയതികളിലായി നടക്കുന്ന കായികമേളയിൽ സംസ്ഥാനത്തെ 32 സ്കൂളുകളിൽ നിന്നായി ഏകദേശം 1300 അത്‌ലറ്റുകൾ വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു. 

വിവിധ സ്കൂളുകളിലെ അത്‌ലറ്റുകൾ പങ്കെടുത്ത നിറപ്പകിട്ടാർന്ന മാർച്ച് പാസ്റ്റിന് 
മുഖ്യാതിഥി സിയാൽ കസ്റ്റംസ് ഇൻറലിജൻസ് ഡെപ്യൂട്ടി കമ്മീഷ്ണർ റോയ് വർഗീസ് IRS, 
ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പതാക ഉയർത്തി,കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കായികമേളകൾ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വവികസനത്തിനും, അച്ചടക്കത്തിനും, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും, കൂടുതല്‍ മിഴിവു നല്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി കായികമേളയുടെ ദീപശിഖ പ്രയാണത്തിന് തിരികൊളുത്തി. നാഷണൽ സിബിഎസ്ഇ സ്കേറ്റിംഗ് ചാമ്പ്യൻ ഋഷി ഡി പണിക്കർക്ക് കൈമാറി.

 ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗ പ്രദര്‍ശനവും, ഏറോബിക്സും കായികമേളയെ വർണ്ണാഭമാക്കി. ഭവൻസ് വിദ്യാമന്ദിര്‍ എരൂർ പ്രിന്‍സിപ്പൽ പാര്‍വ്വതി ഇ ചടങ്ങിന് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ ഇന്ദ്രാണി ഹരിദാസൻ നന്ദിയും രേഖപ്പെടുത്തി. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കെ, സെക്രട്ടറി സിഎ ശങ്കരനാരായണൻ കെ, മാനേജ്മെന്റ് അംഗങ്ങൾ, കൊച്ചി കേന്ദ്രത്തിന്റെ കീഴിലുള്ള ഭവന്‍സ് സ്‌കൂൾ പ്രിന്‍സിപ്പല്‍മാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img