09:52am 12 November 2026
NEWS
ഖത്തർ നാഷണൽ ലൈബ്രറിയിൽ 'AFLI' 36-ാം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമായി
23/11/2025  03:09 PM IST
nila
ഖത്തർ നാഷണൽ ലൈബ്രറിയിൽ AFLI 36-ാം വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമായി

 

ദോഹ: അറബ് ഫെഡറേഷൻ ഫോർ ലൈബ്രറീസ് ആൻഡ് ഇൻഫർമേഷൻ (AFLI) സംഘടിപ്പിക്കുന്ന 36-ാമത് വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമായി.
  'ഡിജിറ്റൽ ജസ്റ്റീസും അറബ് ഇൻഫർമേഷൻ സ്ഥാപനങ്ങളും'എന്ന തീമിൽഖത്തർ നാഷണൽ ലൈബ്രറിയിൽ 
 മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ അറബ് ലോകത്തെ സർവകലാശാലകളും പൊതുഗ്രന്ഥശാലകളും വിവിധ വിവരവിദഗ്ധരും പങ്കെടുക്കും.
അറബ് സമൂഹങ്ങൾക്ക് സമതുല്യമായ വിവരലഭ്യത ഉറപ്പാക്കൽ,
അറബ് രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ സഹകരണം ശക്തമാക്കൽ,
ഡിജിറ്റൈസേഷൻ, സസ്റ്റൈിനബിലിറ്റി മേഖലകളിൽ സംയുക്ത പദ്ധതികൾ പ്രോത്സാഹിപ്പിക്കൽ,
ഡിജിറ്റൽ ജസ്റ്റീസിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ അവതരിപ്പിക്കാൻ ഗവേഷകരെ പ്രോത്സാഹിപ്പിക്കൽഎന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട ഡിജിറ്റൽ വ്യത്യാസം കുറയ്ക്കുന്നതിനുള്ള വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്യും. അറബിക് ഡിജിറ്റൽ കണ്ടന്റിന്റെ ഗുണമേന്മ ഉയർത്താനും കൃത്രിമബുദ്ധി (AI) പരിഹാരങ്ങളിൽ അറബ് സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ശുപാർശകളും സമ്മേളനത്തിൽ ഉയരും.
20-ത്തിലധികം ശാസ്ത്രീയ സെഷനുകളും വർക്ക്‌ഷോപ്പുകളും ഉൾപ്പെടുന്ന സമ്മേളനം AI, ഓപ്പൺ സയൻസ്, ഹെറിറ്റേജ് ഡിജിറ്റൈസേഷൻ, ഡാറ്റ ഗവർണൻസ് തുടങ്ങിയ മേഖലകളിലെ അറബ് ലോകത്തെ മികച്ച അനുഭവങ്ങൾ അവതരിപ്പിക്കും.
 ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം
അറബ് പബ്ലിഷിംഗ് രംഗത്തിന്റെ ഭാവി, ഡിജിറ്റൽ ജസ്റ്റീസ്, ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നീ വിഷയങ്ങളിലുള്ള കീ–നോട്ടുകൾ നടക്കും. മേളയിൽ അറബ് രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളും പങ്കെടുക്കും.
സമ്മേളനത്തിന്റെ അവസാനദിവസം AFLIയുടെ വാർഷിക റിപ്പോർട്ടും ഫെഡറേഷൻ തിരഞ്ഞെടുപ്പും നടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img