
ഇടപ്പോൺ സർഗ്ഗവേദിയുടെ മുപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. നാടകിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട:ഡെപ്യൂട്ടി കളക്ടർ പി. എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനറും എഴുത്തുകാരനും സാഹിത്യകാരനുമയ എ. വി. അജികുമാർ സംഘടയുടെ ചരിത്രവും പ്രവർത്തന ലക്ഷ്യവും വിശദീകരച്ചു. ചടങ്ങിൽ ദേശീയ അവാർഡ് ജേതാവും തിരക്കഥാകൃത്തുമാ യ ഡോ : പ്രവീൺ ഇറവങ്കര മുഖ്യ പ്രഭാഷണവും സാഹിത്യകാരൻ വിശ്വൻ പടനിലം, ഡോ :ബിൻസി റെജി, സംവിധായകൻ അശോക് പന്തളം, സർഗ്ഗവേദി പ്രസിഡന്റ് സ്വപ്നാ സുരേഷ്, മധു ഇടപ്പോൺ, കെ. രവീന്ദ്രൻ, കലാധരൻ, സുരേഷ് കുമാർ, സതീഷ് കുമാർ, സജി കുമാർ, ഫിലിപ്പ് വർഗീസ് ,
സംഘടനയുടെ ജനറൽ സെക്രട്ടറി പി. ദിനുകുമാർ
എന്നിവർ ആശംസാപ്രസംഗം നടത്തി.
വിവിധ തലങ്ങളിൽ മികച്ച സേവനങ്ങൾ
അനുഷ്ഠിച്ചവരേയും കലാ സാഹിത്യ മത്സരങ്ങളിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയ മത്സരാർഥികൾക്കും സർഗ്ഗവേദിയുടെ ആദരവും നൽകി.










