10:59am 13 November 2026
NEWS
കെ.എസ്.എസ്.പിയു വിൻ്റെ 34-ാം ആലപ്പുഴ ജില്ലാ സമ്മേളനം മാർച്ച് 24, 25, 26 തീയതികളിലായി ചെങ്ങന്നൂരിൽ നടക്കും
23/03/2026  08:59 PM IST
nila
കെ.എസ്.എസ്.പിയു വിൻ്റെ 34-ാം ആലപ്പുഴ ജില്ലാ സമ്മേളനം മാർച്ച് 24, 25, 26 തീയതികളിലായി ചെങ്ങന്നൂരിൽ  നടക്കും

ചെങ്ങന്നൂർ:  സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാരുടെയും പൊതു താൽപര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നതുമായ സർക്കാർ അംഗീകൃത സംഘടനയായ 
കെ.എസ്.എസ്.പിയു വിൻ്റെ 34-ാം ആലപ്പുഴ ജില്ലാ സമ്മേളനം മാർച്ച് 24, 25, 26 തീയതികളിലായി ചെങ്ങന്നൂരിൽ  നടക്കും
 കെ.എസ്.എസ്.പിയു. ജില്ലാ സമ്മേളന പരിപാടികളുടെ തുടക്കം കുറിച്ചു. കൊണ്ട് മാർച്ച് 24 ന് ചെങ്ങന്നൂർ കാരക്കാട് ശ്രീനാരായണ ധർമ്മ സേവാ സംഘം തീർത്ഥാടന കേന്ദ്രത്തിൽ സജ്ജമാക്കുന്ന വെണ്മണി സദാശിവൻ നഗറിൽ രാവിലെ 9.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ലൈബ്രറികൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും.
കെ.എസ്.എസ്.
പി യു അംഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയികളായ ജില്ലയിലെ 31 പേരെ
സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻ നായർ  അനുമോദി ക്കും. സമ്മേളന പരിപാടിപാടികളുടെ ഭാഗമായി നടന്ന രചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ നടക്കും. അന്നേ ദിവസം വൈകുന്നേരം നാലു മണിക്ക് ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നും ആരംഭിക്കുന്ന ആയിരകണക്കിന് പെൻഷൻകാർ പങ്കെടുക്കുന്ന വിളംബര ജാഥ നഗരം ചുറ്റി ചെങ്ങന്നൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിന് സമീപം സമാപിക്കും. മാർച്ച് 25 ന് ചെങ്ങന്നൂർ താലൂക്കിലെ മൺമറഞ്ഞ മുൻകാല കെ.എസ്.എസ്.പി.യൂ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും ജാഥയായി എത്തി സ്‌മരണ പുതുക്കുന്ന സ്മൃ‌തിയാത്ര പരിപാടി നടക്കും.

പ്രതിനിധി സമ്മേളനം മാർച്ച് 26 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ ചെങ്ങന്നൂർ മുണ്ടൻകാവിൽ സ്ഥിതിചെയ്യുന്ന മന്നം മെമ്മോറിയൽ ആഡിറ്റോറിയത്തിൽ സജ്ജമാക്കുന്ന എ.ശശികുമാർ നഗറിൽ നടക്കും രാവിലെ 9.30 
മന്ത്രി സജിചെറയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.കവി കൃഷ്ണൻകുട്ടി സ്‌മാരക പുരസ്‌കാരം സമ്മേളനത്തിൽ 
 നൽകും. സമ്മാനർഹനെ തെരെഞ്ഞെടുക്കുന്നതിനായി 2024 ൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാര ങ്ങളാണ് മൂല്യനിർണ്ണയത്തിന് വിധേയമാക്കിയത്.കവിതാ രചനയുടെ പേരിൽ അടിയ ന്തിരാവസ്ഥകാലത്ത് ജയിലിൽ കഴിയേണ്ടിവന്നയാളാണ് കെ.എസ്.എസ്.പി.യു പ്രവർത്തകൻ കൂടിയായ കവി കൃഷ്‌ണൻകുട്ടി ഉദ്ഘാടനസമ്മേളനത്തിന് ശേഷം നട ക്കുന്ന മുൻ വർഷ- തൻവർഷ ജില്ലാ കൗൺസിൽ സംയുക്ത യോഗം സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ വരവു ചെലവു കണക്കും അവതരിപ്പിക്കും.
34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ താലൂക്കിലെ ഒരു നിർദ്ധന കുടുംബത്തിന് സംഘടനയുടെ വകയായി വീട് നിർമ്മിച്ചു നൽകുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
പത്ര സമ്മേളനത്തിൽ
സംസ്ഥാനരാക്ഷാധികാരി
എൻ. സദാശിവൻനായർ ,
 ജില്ലാസെക്രട്ടറി
കെ. സോമനാഥപിള്ള 
ജില്ലാജോസിൻ്റ് സെക്രട്ടറി
ടി.കെ. സുഭാഷ് 
ബ്ലോക്ക് സെക്രട്ടറി
എ.കെ.പ്രസന്നൻ
എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img