NEWS
സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 334 - മത് ശ്രദ്ധ പ്പെരുന്നാളിന് കൊടിയേറി
15/02/2026 08:13 PM IST
nila

പുത്തൻകാവ്: സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോ സ് ബാവായുടെ 334 - മത് ശ്രദ്ധ പ്പെരുന്നാളിന് കൊടിയേറി.
കൊടിയേറ്റ് കർമ്മം കത്തീഡ്രൽ വികാരിയും മലങ്കര ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. തോമസ് വർഗിസ് അമയിൽ നിർവഹിച്ചു. കൊടിയേറ്റിന് മുന്നോടിയായി നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ അന്ത്രയോസ് ബാവായുടെ നാമത്തിൽ സ്ഥാപിച്ച സെൻ്റ് ആൻഡ്രൂസ് കുരിശു പള്ളിയിൽ നിന്ന് റാസ ആരംഭിച്ച് കത്തീഡ്രലിൽ എത്തിചേർന്നു. മാത്യു തോമസ് കോർഎപ്പിസ്കോപ്പാ, സഹവികാരി ഫാ :ജിജോ കണ്ണാട്ട്, ഫാ : കെ.ജി.ചെറിയാൻ, ഫാ : തോമസ് ജോസഫ്, ട്രസ്റ്റി ടൈറ്റസ് മാത്യു, സെക്രട്ടറി ബിജു അലക്സാണ്ടർ എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രധാന പെരുന്നാൾ മാർച്ച് 6, 7 തീയതികളിൽ ആചരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











