12:34pm 13 November 2026
NEWS
26മത് അഖില ഭാരത കൊങ്കണി സാഹിത്യ സമ്മേളനം എറണാകുളത്ത് 2025 നവബർ 22,23 തീയതികളിൽ നടക്കും
20/11/2025  05:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
26മത് അഖില ഭാരത കൊങ്കണി സാഹിത്യ സമ്മേളനം എറണാകുളത്ത് 2025 നവബർ 22,23 തീയതികളിൽ നടക്കും

കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം  നവംബർ 22,23 തീയതികളിൽ എറണാകുളത്ത്കലൂർ എ ജെ ഹാളിൽ വെച്ച് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 700 പ്രതിനിധികൾ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കും. 22ന് രാവിലെ നടക്കുന്ന ചടങ്ങിൽ സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് സാഹിത്യകാരൻ പ്രഭാവർമ അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം ഉത്ഘാടനം ചെയ്യും. ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അധ്യക്ഷത വഹിക്കും. ഡയറക്ടറേറ്റ് ഓഫ് ഒഫീഷ്യൽ ലാംഗ്വേജസ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ എച്ച് സാവന്ത് മുഖ്യപ്രഭാഷണം നിർവഹിക്കും. 2014 ൽ കോഴിക്കോട് വെച്ചാണ് കേരളത്തിൽ ആദ്യമായി അഖില ഭാരത കൊങ്കണി സാഹിത്യ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. വീടുകളിൽ മാത്രമായി ഒതുങ്ങിപ്പോകുന്ന കൊങ്കണി ഭാഷയെ പ്രചരിപ്പിക്കുക എന്നതാണ് ഈ  സാഹിത്യ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

23ന് സമാപന സമ്മേളനം കേരള ഹൈ കോർട്ട് ജഡ്ജി ജസ്റ്റീസ് നഗരേഷ് ഉത്ഘാടനം ചെയ്യും. സാഹിത്യകാരൻ ജയന്ത് കൈക്കിണി മുഖ്യാതിഥി ആയിരിക്കും. രണ്ട് ദിവസങ്ങളിലായി 6 സെഷനുകൾ ആയിട്ടാണ് സാഹിത്യ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.കൊങ്കണി സാഹിത്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനവധി എഴുത്തുകാർ സമ്മേളത്തിൽ പങ്കെടുക്കും. കൊങ്കണി ഭാഷ സാഹിത്യ രചനകളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. സമ്മേളന നഗരിയിൽ പുസ്തക പ്രദർശനവും വിൽപനയും ഉണ്ടായിരിക്കും. 22ന് വൈകീട്ട് കേരളത്തിലെയും ഗോവയിലെയും കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 

സാഹിത്യ സമ്മേളനത്തിന് മുന്നോടിയായി കൊച്ചി ദർശൻ എന്ന പേരിൽ  ഗോവയിൽ നിന്നുള്ള 300 പ്രതിനികളെ കൊച്ചിയുടെ പൈതൃകം പരിചയപ്പെടുത്തുന്ന യാത്രയും,കൊങ്കണി ഭക്ഷ്യമേള,കളരിപ്പയറ്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ ഓൾ ഇന്ത്യ കൊങ്കണി  പരിഷത്ത് വർക്കിങ് പ്രസിഡന്റ് ചേതൻ ആചാര്യ,  സെക്രട്ടറി സ്നേഹ സബ്നിസ്,  ട്രഷറർ ഹെൻറി മെൻഡോൺസ, ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ആനന്ദ് ജി കമ്മത്ത്, ടി ആർ സദാനന്ദ് ഭട്ട്, മീഡിയ കോഡിനേറ്റർ ഡി ജി സുരേഷ്, കെ രാമചന്ദ്ര നായിക്, പി എസ് ആർ റാവു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img