01:38am 20 April 2026
NEWS
ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൂഹാനോൻ മാർ ഈവാനിയോസ് ബാവായുടെ 232-മത് ഓർമ്മപ്പെരുന്നാൾ കൊടിയേറി
19/04/2026  06:35 PM IST
nila
ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൂഹാനോൻ മാർ ഈവാനിയോസ് ബാവായുടെ 232-മത് ഓർമ്മപ്പെരുന്നാൾ കൊടിയേറി

 

ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ ചെങ്ങന്നൂർ പഴയ  സുറിയാനി പള്ളിയിൽ (തിരു ചെങ്ങന്നൂർ മാതാ പള്ളി) കബറടങ്ങിയിരിക്കുന്ന യൂഹാനോൻ മാർ ഈവാനിയോസ്സിന്റെ  232-ാം മത് ഓർമ്മപ്പെരുന്നാൾ  ഏപ്രിൽ 21, 22  തീയതികളിൽ നടത്തും. 1751-ൽ ഇഗ്‌നാത്തിയോസ് ശക്രള്ള മഫ്രിയാനായോടൊപ്പം മലങ്കരയിൽ ആഗതനായ മാർ ഈവാനിയോസ്സിൻ്റെ പ്രധാന പ്രവത്തന കേന്ദ്രം  ചെങ്ങന്നൂർ മാതാ പള്ളിയായിരുന്നു. 1752-മേടം 30-ന് കണ്ടനാട് പള്ളിയിൽ വച്ചാണ് പരിശുദ്ധ മഫ്രിയാന യൂഹാനോൻ റമ്പാനെ എപ്പിസ്ക്കോപ്പായായി വാഴിച്ചത്. മാർ ഈവാനിയോസ് വലിയ മാർ ദിവന്നാസ്സിയോസിനോടൊപ്പം സഭാ ഭരണത്തിൽ പങ്കാളിയായി.                     വേദപണ്ഡിതരായിരുന്ന (വേദരത്നം) കായംകുളം ഫിലിപ്പോസ് റമ്പാനുംഏഴാം മാർത്തോമ്മായും മാർ ഈവാനിയോസ്സിൻ്റെ ശിഷ്യ പ്രമുഖരായിരുന്നു . പാശ്ചാത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിന് അടിത്തറയിട്ടതും  മാർ ഈവാനിയോസ് ആയിരുന്നു. ഓർമ്മ പെരുന്നാളിന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ 
 ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വം വഹിക്കും.കൊടിയേറ്റ് കർമ്മം,ഫാ. സി. കെ ഗീവർഗീസ്,ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. പി. കെ കോശി  എന്നിവർ ചേർന്ന് നിർവഹിച്ചു. 
ഏപ്രിൽ 21 ന്  വൈകിട്ട് 5.30ന് പഴയ സുറിയാനി പള്ളിയിൽ സന്ധ്യാനമസ്ക്കാരത്തെ തുടർന്ന്  സെന്റ് ഇഗ്നേഷ്യസ്ഓർത്തഡോക്സ്  കത്തീ ഡ്രൽപള്ളിയുടെ ആഭിമുഖ്യത്തിൽ ഇറപ്പുഴ കടവിൽ നിന്നും ഭക്തി നിർഭരമായ പ്രദക്ഷിണം ആരംഭിച്ച് കുന്നും പുറത്ത്പടി, പട്ടന്താനത്ത്  പി. എം. ജോർജിന്റഭവനാങ്കണം,തിരികെ പുത്തൻ വീട്ടിൽപ്പടി വഴിപള്ളിയിൽ എത്തിച്ചേരും. പേരിശ്ശേരി  സെൻ്റ് മേരീസ് ഓർത്തഡോക്സ്  പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച്   പഴയ സുറിയാനി പള്ളിയിൽ എത്തിച്ചേരും. 22 ന്  രാവിലെ 7- ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ  ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ യുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന. തുടർന്ന് ശ്ലൈഹിക വാഴ്‌വ്.നേർച്ചവിളമ്പ്, കൊടിയിറക്ക്           എന്നിവ നടത്തും .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img