NEWS
ആയിരങ്ങൾക്ക് തുണയായി ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് പ്രൗഢസമാപ്തി
31/10/2026 09:32 AM IST
nila

ദോഹ: ഖത്തറിന്റെ വിവിധപ്രദേശങ്ങളില്‍ നിന്ന് അതിരാവിലെ മുതല്‍ ഒഴുകിയെത്തിയ സാധാരണക്കാരായ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധ ഏഷ്യൻരാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ആശ്രയമൊരുക്കിയ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് ദോഹ ഉം അൽ സനീന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രൗഢസമാപ്തി.
രാവിലെ 9 മണിക്ക് ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഢിയാണ് ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്കൻ അംബാസഡർമാരും എംബസി ഉദ്യോഗസ്ഥരും ഖത്തർ ആരോഗ്യമന്ത്രാലയം ഉന്നതഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സിഐസി പ്രസിഡന്റ് ആര്‍.എസ്. അബ്ദുല്‍ ജലീല്‍, ഐഡിസി പ്രസിഡന്റ് ഡോ. റിനി കെ. ഷൗക്കത്ത്, അഹ്‌മദ് അല്‍മാലികി (അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ്, എച്ച്എംസി), സിതാര ഖാന്‍ അസര്‍ദ് (അംബാസഡര്‍, ശ്രീലങ്കന്‍ എംബസി), ജിതേന്ദ്ര ഗിരി (ഫസ്റ്റ് സെക്രട്ടറി, നേപ്പാള്‍ എംബസി), മശ്ഹൂദുല്‍ കബീര്‍ (സീനിയര്‍ കൗണ്‍സിലര്‍, ബംഗ്ലാദേശ് എംബസി), ഡോ. ദിനേശ് കുമാര്‍ കൗള്‍ (അറ്റാഷെ – കൊമേഴ്‌സ്, ഇന്ത്യന്‍ എംബസി), ഡോ. മോഹന്‍ തോമസ് (പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ്, ഐഡിസി മുന്‍ പ്രസിഡന്റ്), ഡോ. ഹയാം അല്‍സാദ (റീജ്യണല്‍ ഡയറക്ടര്‍, പിഎച്ച്‌സിസി), ഡോ. യൂസുഫ് അല്‍ റബീഅ (ആക്ടിംഗ് ഡയറക്ടര്‍, ഉം അല്‍ സനീം ഹെല്‍ത്ത് സെന്റര്‍), ഡോ. അബ്ദുല്‍ വാഹിദ് അല്‍മുല്ല (ചെയര്‍മാന്‍, കാര്‍ഡിയാക് സര്‍ജറി, ഹാര്‍ട്ട് ഹോസ്പിറ്റല്‍), ഡോ. ഹിബ അദ്‌നാന്‍ അബൂ ഹലാവ (ഹെഡ് ഓഫ് ഹെല്‍ത്ത് അവയര്‍നെസ്, പിഎച്ച്‌സിസി), ഡോ. അബ്ദുല്‍ റഷീദ് (ഹെഡ് ഓഫ് കാര്‍ഡിയാക് അനസ്‌തേഷ്യ ആന്‍ഡ് ഐസിയു, ഹാര്‍ട്ട് ഹോസ്പിറ്റല്‍), അശ്‌റഫ് (എം.ഡി., വെല്‍കെയര്‍ ഫാര്‍മസി), എപി മണികണ്ഠൻ (ഐസിസി പ്രസിഡന്റ്
ഷാനവാസ് ബാവ (പ്രസിഡന്റ്, ഐസിബിഎഫ്) താഹ മുഹമ്മദ് (ഐബിപിസി പ്രസിഡന്റ് ), പി.എം ബാബുരാജ്, കെ.എസ് പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ക്ക് സിഐസി പ്രസിഡന്റ് ആര്‍.എസ്. അബ്ദുല്‍ ജലീല്‍ മെമന്റോകള്‍ നൽകി ആദരിച്ചു.
ഖത്തര്‍ ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍ നോട്ടത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി ഖത്തര്‍) ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബു (ഐഡിസി) മായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് വിവിധ വൈദ്യ സേവനങ്ങള്‍, മികച്ച സംഘാടനം, ആരോഗ്യരംഗത്തെ വിവിധ കൂട്ടായ്മകളുടെ പങ്കാളിത്തം, പ്രതിബദ്ധരായ സന്നദ്ധപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം തുടങ്ങി വേറിട്ട അനുഭവങ്ങളുടെ സംഗമവേദിയായി.
യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യാ ഖത്തര്‍ (യൂനിഖ്), വെല്‍കെയര്‍ ഫാര്‍മസി, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തർ, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍, ശൈഖ് ജാസിം ഫൗണ്ടേഷൻ എന്നീ എൻ ജി ഒകളും ക്യാമ്പുമായി സഹകരിച്ചു.
ഹൃദ്രോഗം, കരൾരോഗം, വൃക്കരോഗം, അസ്ഥിരോഗം, ചർമരോഗം, ഇ. എൻ. ടി,
നേത്രരോഗം, ദന്തരോഗം, ഇൻ്റേണൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും മരുന്ന് വിതരണവും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.
പൊതുജനങ്ങൾക്ക് വേണ്ടി വിദഗ്ധർ നയിച്ച ആരോഗ്യബോധവത്കരണ ക്ലാസുകൾക്ക് പുറമെ രക്തദാനം, അവയവദാനത്തിനുള്ള രജിസ്ട്രേഷൻ, കൗൺസലിംഗ്, ഫിസിയോ തെറാപ്പി, ഓഡിയോളജി, നേത്രപരിശോധന, തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി വ്യവസ്ഥാപിതമായി സംഘടിപ്പിച്ചു വരുന്ന ക്യാമ്പ് പ്രവാസികളിൽ ജിസിസിയിലെ തന്നെ ഏറ്റവും വലുതും വൈദ്യസേവന രംഗത്ത് ഇതിനകം പതിനായിരങ്ങള്‍ക്ക് അത്താണിയുമായി മാറിയിട്ടുണ്ട്. തൊഴില്‍ രഹിതര്‍, ചെറിയ വേതനത്തിത് ജോലിചെയ്യുന്നവര്‍, യഥാസമയം ആരോഗ്യ പരിരക്ഷ കിട്ടാത്തവര്‍ തുടങ്ങിയ വിഭാഗങ്ങളെ കണ്ടെത്തി നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 3400 ല്‍ പരം പേര്‍ക്കാണ് ഇത്തവണ ക്യാമ്പില്‍ മരുന്നടക്കമുള്ള സൗജന്യസേവനങ്ങള്‍ ലഭ്യമാക്കിയത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക അടക്കം പത്ത് രാജ്യങ്ങളിൽ നിന്നായി 381 സ്ത്രീകളടക്കം നാലായിരത്തോളം പേരാണ് ഇത്തവണ രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തവർക്ക് നേരത്തെ ഡിജിറ്റൽ രജിസ്ട്രേഷൻ കാർഡുകൾ അയച്ചിരുന്നു. പരിശോധനക്ക് മൂന്ന് ഷിഫ്റ്റുകളിലായാണ് അവസരമൊരുക്കിയത്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലിരോഗങ്ങള്‍, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, പുകയില ഉപയോഗത്തിന്റെ അപകടസാധ്യതകള്‍, തൊഴില്‍മേഖലയിലെ ആരോഗ്യവും സുരക്ഷയും,
വ്യക്തിഗത ശുചിത്വം, പ്രാഥമിക ജീവന്‍രക്ഷാപരിശീലനവും പ്രഥമശുശ്രൂഷയും തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ ക്ലാസുകളില്‍ നിരവധി പേര്‍ പങ്കാളികളായി.
ഡോ.സോണി സി ദാസ് (ചര്‍മരോഗവിദഗ്ധന്‍), ഡോ. കൃഷ്ണകുമാര്‍ കെ (നെഫ്രോളജി സ്‌പെഷലിസ്റ്റ്, ഹമദ് ഹോസ്പിറ്റല്‍), ഡോ. ഹേമ കെ.പി (ഗൈനക്കോളജിസ്റ്റ്, ആസ്റ്റര്‍ മിംസ്) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
വെള്ളിയാഴ്ച രാവിലെ 6.30 മുതൽ വൈകിട്ട് 4.30 വരെ നടന്ന ക്യാമ്പിൽ നൂറ്റിനാല്പതിൽപരം വിഗദ്ധ ഡോക്ടര്‍മാർ, 150 ൽ അധികം നഴ്‌സുമാർ 40 ലധികം ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ സിഐസി ഖത്തറിൻ്റെ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും വിദ്യാർഥികളുമടങ്ങിയ അഞ്ഞൂറിൽപരം വളണ്ടിയര്‍മാരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.
ക്യാമ്പ് ജനറൽ കൺവീനർ നൗഫൽ പാലേരി, കൺവീനർ മുഷ്ത്താക് ഹുസൈൻ, ക്യാമ്പ് ഇൻ ചാർജ് ഡോ ഷഫീഖ് താപ്പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്: പരസ്പരധാരണയും സൗഹൃദവും ശക്തിപ്പെടുത്തും: ഇന്ത്യന്‍ അംബാസഡര്‍
ദോഹ:
സിഐസിയും ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് സാമൂഹ്യസേവനത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിബദ്ധയുടെയും മികച്ച മാതൃകയാണെന്നും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും സൗഹൃദവും കൂടൂതല്‍ ശക്തമാക്കാന്‍ സഹായിക്കുന്നതുമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ ശ്രീകര്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ ക്യാമ്പ് പത്ത് രാജ്യങ്ങളില്‍ നി്ന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ്. ഇന്ത്യൻ സംസ്കാരം സഹവർത്തിത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും സംസ്കാരമാണ്. ഉംസനീന്‍ ഹെല്‍ത്ത് സെന്ററില്‍ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേഷ്യന്‍ സമൂഹത്തിലെ ഏകദേശം 4,000-ത്തോളം പ്രവാസികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനയും ബോധവല്‍ക്കരണവും ലഭ്യമാക്കുന്ന ഈ മെഡിക്കല്‍ ക്യാമ്പ് വലിയൊരു നാഴികക്കല്ലാണ്. ലാഭേഛയില്ലാതെ നിര്‍വഹിക്കുന്ന ഇത്തരം സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നിസ്വാര്‍ത്ഥ സേവനമെന്ന ആശയം നമ്മുടെ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ സാധാരണമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സമയബന്ധിതമായ ചികിത്സയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇത്തരം രോഗങ്ങള്‍ക്ക് ലളിതമായ ചികിത്സകള്‍ പോലും വൈകിപ്പിക്കുന്നത് ഹൃദയം, വൃക്കകള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കാന്‍ ഇടയാക്കും. ജോലിയുടെ തിരക്കുകളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ കാരണം ആരോഗ്യപരിശോധനകള്‍ മാറ്റിവെക്കരുത്. രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്യാമ്പിന്റെ വിജയത്തിനായി മാസങ്ങളായി പരിശ്രമിച്ച സി.ഐ.സി, ഐ.ഡി.സി അംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.