10:57am 21 July 2024
NEWS
ഐപിഎൽ ട്വൻറി-20 ക്രിക്കറ്റിന്റെ 2024 സീസൺ കലാശപ്പോരാട്ടം ഇന്ന്
26/05/2024  07:57 AM IST
സണ്ണി ലൂക്കോസ് ചെറുകര
ഐപിഎൽ ട്വൻറി-20 ക്രിക്കറ്റിന്റെ 2024 സീസൺ കലാശപ്പോരാട്ടം ഇന്ന്

ശ്രേയസ് അയ്യർ നയിക്കുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഓസീസ് താരം പാറ്റ് കമ്മിൻസിൻറെ നേതൃത്വത്തിലുള്ള സൺറൈസേഴ്സ് ഹൈദരാബാദുമാണ് കിരീടനേട്ടത്തിനായി മാറ്റുരയ്ക്കുന്നത്.എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നാണ് ഫൈനൽ. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ കോൽക്കത്തയ്ക്കു മുന്നിൽ കീഴടങ്ങിയ സൺറൈസേഴ്സ് രണ്ടാം ക്വാളിഫയറിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് ഫൈനലിന് എത്തുന്നത്. ഈ സീസണിൽ പോയിൻറ് പട്ടികയിൽ ആദ്യ സ്ഥാനത്തെത്തിയതു കോൽക്കത്തയും ഹൈദരാബാദുമാണ്.

രണ്ടു തവണ കിരീടംനേടിയ കോൽക്കത്തയുടെ നാലാം ഫൈനലാണിത്. രണ്ടു തവണയും ഗൗതം ഗംഭീറിൻറെ നായക മികവാണ് കൊൽക്കത്തയെ കിരീടനേട്ടത്തിലെത്തിച്ചത്. 2021 ലെ ഫൈനലിൽ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോടു പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഡേവിഡ് വാർണറുടെ നേതൃത്വത്തിൽ 2016ൽ ചാന്പ്യന്മാരായ ഹൈദരാബാദ് മൂന്നാംതവണയാണ് ഫൈനലിലെത്തുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS