10:10am 13 November 2026
NEWS
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും.
28/03/2026  10:48 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് വൈകുന്നേരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊടിയേറും

 . 

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ 2026 സീസണിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.

കഴിഞ്ഞ തവണ കിരീടം ചൂടി ചരിത്രമെഴുതിയ വിരാട് കോലിയും സംഘവും അതേ ആത്മവിശ്വാസത്തില്‍ സ്വന്തം ആരാധകർക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍, കരുത്തരായ താരനിരയി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഹൈദരാബാദിന്റെ വരവ്. അടുത്ത രണ്ട് മാസക്കാലം ഇന്ത്യയുടെ വിവിധ നഗരങ്ങളെ ആവേശക്കടലാക്കി മാറ്റുന്ന മത്സരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
റോയല്‍ ചലഞ്ചേഴ്സ് - സണ്‍റൈസേഴ്സ് സാധ്യത ടീം
റോയല്‍ ചലഞ്ചേഴ്സ്: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍ , രജത് പതിദാർ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജേക്കബ് ഡഫി.

സണ്‍റൈസേഴ്സ് ഹൈദരബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച്‌ ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഡി, ലിയാം ലിവിംഗ്സ്റ്റണ്‍, ഹർഷിത് പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ബ്രൈഡണ്‍ കാർസെ, ശിവം മാവി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img