
ചെങ്ങന്നൂർ: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ പതിനെട്ടാം ദ്വിദിന സംസ്ഥാന സമ്മേളനതിന് വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ തുടക്കമായി.
സംസ്ഥാന കൗൺസിൽ യോഗം പ്രസിഡൻ്റ് പി. എൻ. നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു.
യുവതലമുറയിൽ കണ്ട് വരുന്ന ദുശീലങ്ങളും,കുടുംബ ശൈഥില്യങ്ങളും ഒഴിവാക്കി ഹൈന്ദവ ഭവനങ്ങളിൽ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാനായി വാർഡ് തലത്തിൽ അയ്യപ്പ യോഗങ്ങളും പഞ്ചായത്ത് തലത്തിൽ അയ്യപ്പ ഗ്രാമങ്ങളും ആരംഭിക്കാൻ ഉള്ള കർമ്മപദ്ധതിക്ക്സമ്മേളനം രൂപം നൽകി.
ഞായറാഴ്ച രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിനു ആത്മീയ പ്രഭാഷക പ്രൊഫ സരിത
അയ്യർ തിരി തെളിക്കും.
ദേശീയ പ്രസിഡൻ്റ് എസ്. ജെ. ആർ കുമാർ മുഖ്യ പ്രഭാഷണം നടത്തും.
സ്വാമി വേദാ മൃതാനന്ദപുരി, കുമ്മനം രാജശേഖരൻ, സുബിൻ വി അനിരുദ്ധൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെ പി ഹരിദാസ്, വി.കെ രാജശേഖരൻ, തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്,
വി.കെ വിശ്വനാഥൻ, എ ആർ മോഹന ൻ, എ. വി. ശങ്കരൻ, ലാൽ പ്രസാദ് ഭട്ടതിരി, വിനോദ്കുമാർ, എ.ഗോപാലകൃഷ്ണൻ, അഡ്വ ജയൻ ചെറുവള്ളി, ജയശ്രീ സുരേഷ് എന്നിവർ സംസാരിക്കും.
78താലൂക്കുകളിൽനിന്നും തിരഞ്ഞെടുത്ത 450 പേരാണ്സമ്മേളനത്തിൽ പങ്കെടുക്കുന്നത്











