01:41pm 13 November 2026
NEWS
നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം മത് വാർഷികം മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
പ്രഥമ മലങ്കര മർത്തോമൻ പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന്

22/12/2025  02:53 PM IST
ചെറുകര സണ്ണിലൂക്കോസ്
നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം മത് വാർഷികം മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.  പ്രഥമ മലങ്കര മർത്തോമൻ പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന്

 

എ.ഡി. 325-ൽ നടന്ന നിഖ്യാ സുന്നഹദോസിൻ്റെ 1700 -ാം മത് വാർഷികം കോട്ടയം പഴയ സെമിനാരിയിൽ ഡിസംബർ 23 നാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അറിയിച്ചു.

രാവിലെ 9 -ന് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പ്രബന്ധ അവതരണം, പ്രമുഖ വേദ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ചർച്ചകൾ എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഇതര സഭാ പ്രതിനിധികളടക്കം
300 പേർ പങ്കെടുക്കും.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവരുടെ സംഗമവും നടത്തുമെന്നും കാതോലിക്ക ബാവ പറഞ്ഞു.

ഡിസംബർ 31 ന് കോട്ടയം പഴയ സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ പ്രഥമ  മലങ്കര മാർത്താേമൻ  പുരസ്ക്കാരം മജിഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും.

സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ളവരുടെ കലാപ്രകടനങ്ങൾ, സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img