08:20am 13 November 2026
NEWS
നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് സമാപിച്ചു വിദ്യാർത്ഥികളുടെ ചരിത്രദൃശ്യാവിഷ്കരണം ശ്രദ്ധേയമായി
15/11/2025  07:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് സമാപിച്ചു  വിദ്യാർത്ഥികളുടെ ചരിത്രദൃശ്യാവിഷ്കരണം ശ്രദ്ധേയമായി

വെട്ടിക്കൽ ● സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ
നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ ആത്മപ്രചോദകമായി സമാപിച്ചു. 

സമാപനത്തോടനുബന്ധിച്ച് ബാംഗ്ലൂർ ക്യൂൻസ് റോഡ് സെൻ്റ് മേരീസ് കത്തീഡ്രലിലെ സൺഡേ സ്കൂൾ, യൂത്ത് അസ്സോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ 25 വിദ്യാർത്ഥികൾ നാടക രൂപത്തിൽ നിഖ്യാ സുന്നഹദോസിന്റെ ചരിത്രദൃശ്യാവിഷ്കരണം പ്രധാന ശ്രദ്ധാകേന്ദ്രമായി. പ്രാചീന വിശ്വാസചരിത്രത്തെ പുനരുജ്ജീവിപ്പിക്കുന്ന അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നൽകി.വിവിധ സഭകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്തതകളും നിലനിൽക്കുമ്പോഴും, വിശ്വാസം ഭീഷണി നേരിട്ട സാഹചര്യത്തിൽ സഭാപിതാക്കന്മാർ നിഖ്യായിൽ ഏകമനസ്സോടെ ഒരുമിച്ചുചേർന്ന് ദൈവാത്മാവിൽ വിശ്വാസം കാത്തുപരിരക്ഷിച്ച് നൽകിയതുപോലെ, ആധുനിക ലോകത്തും വിശ്വാസം പലതരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ സഭകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അഡ്വ. ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു. വിശ്വാസസംരക്ഷണവും ക്രിസ്തീയ ദൗത്യവും മുന്നോട്ട് കൊണ്ടുപോകുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികാഘോഷം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
  
എം.എസ്.ഒ.റ്റി സെമിനാരി പ്രസിഡൻ്റും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. നിഖ്യാ സുന്നഹദോസിന്റെയും വിശ്വാസപ്രമാണത്തിന്റെയും അന്തഃസത്ത പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട്, അതിൻ്റെ ദൈവശാസ്ത്രവും ചരിത്രപ്രാധാന്യവും ദൃശ്യാവിഷ്കരണത്തിലൂടെ മനോഹരമായി അവതരിപ്പിച്ച യുവതലമുറ വലിയ വിശ്വാസത്തിന്റെ മാതൃകകളാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
 
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ്, ഗവേഷക ഡോ. സാറാ നൈറ്റ്, സെമിനാരി രജിസ്ട്രാർ പൊഫ്ര. ഫാ. ഡാനിയൽ തട്ടാറയിൽ, ഫാ. ഡോ. ഡാനിയേൽ തേജസ് എന്നിവർ പ്രസംഗിച്ചു.

വന്ദ്യ ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, വന്ദ്യ രാജു കൊളാപ്പുറത്ത് കോറെപ്പിസ്കോപ്പ, വന്ദ്യ മീഖായേൽ റമ്പാൻ, വന്ദ്യ സലീബ റമ്പാൻ, വന്ദ്യ കൗമാ റമ്പാൻ, ഫാ. ബിജു പി.എം, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. എൽദോസ് സി.യു, ഫാ. അലൻ കുര്യൻ സാബു, പൊഫ്ര. ഡോ. ഡീക്കൻ അനീഷ് കെ. ജോയി, സഭാ പ്രതിനിധികൾ, വിവിധ സെമിനാരികളിലെ അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img