04:49pm 09 November 2026
NEWS
15-ാമത് ഹോട്ടല്‍ടെക് കേരള പ്രദര്‍ശനം മെയ് 24 സമാപിക്കും
23/05/2025  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
15-ാമത് ഹോട്ടല്‍ടെക് കേരള പ്രദര്‍ശനം മെയ് 24 സമാപിക്കും
HIGHLIGHTS

70ല്‍പ്പരം സ്ഥാപനങ്ങള്‍ ഹോറെകാ മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നു

കൊച്ചി: ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി നടന്നു വരുന്ന ഫുഡ്‌ടെക് പ്രദര്‍ശനത്തിന്റെ ഭാഗമായ ഹോട്ടല്‍ടെക് കേരളയുടെ 15-ാം പതിപ്പ്  (മെയ് 24) സമാപിക്കും. 70ല്‍പ്പരം സ്ഥാപനങ്ങളാണ് ഹോറേകാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍, റെസ്‌റ്റോറന്റ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതെന്ന സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. പൂനെ ഗ്യാസ് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് വേപ്പറൈസിങ് സംവിധാനമായ എല്‍ഒടിയുടെ കേരളത്തിലേയ്ക്കുള്ള പ്രവേശനവും പ്രദര്‍ശനത്തിലൂടെ നടന്നു. ഗ്യാസ് ലഭ്യത വര്‍ധിപ്പിക്കാനും ദുരുപയോഗം കുറക്കാനും സഹായിക്കുന്ന എല്‍ഒടിയെ കൂടാതെ വിവിധതരം ഗ്യാസ് ഡിറ്റക്ടിങ് സെന്‍സറുകളും റെഗുലേറ്ററുകളും മേളയിലെ പൂനെ ഗ്യാസിന്റെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ പ്ലാന്റ് തുടങ്ങുന്നതിനാവശ്യമായ യന്ത്രസാമഗ്രികളുമായി മുംബൈ ആസ്ഥാനമായ ഹില്‍ഡ ഓട്ടോമേഷന്‍, ഉയര്‍ന്ന ഡെന്‍സിറ്റി ഫോം വാഗ്ദാനം ചെയ്യുന്ന ലിനന്‍ മെത്തകളും ഇതര ഉത്പ്പന്നങ്ങളുമായി സോഹം മാനുഫാക്ചറേഴ്‌സ്, വിവിധതരം ലാബുകളിലേക്കാവശ്യമായ ഫ്യൂംഹുഡ്‌സ് മേശകളും പോളീ യൂറിതൈന്‍(പിയു) കസേരകളും അവതരിപ്പിച്ചിരിക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെബാ ലാബ്‌സ്, അത്യാധുനിക രീതിയിലുള്ള ഇലക്ട്രിക്കല്‍ ഷെഫിങ് ഡിഷുകളും ഗ്ലാസ്സ് വെയറുകളും പലതരം സ്റ്റീല്‍ ഉത്പ്പന്നങ്ങളുമായി കൊട്ടാരം ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും പ്രദര്‍ശനത്തിനുണ്ട്. കാഡ്‌കോ അവതരിപ്പിക്കുന്ന യൂഎക്‌സ് ഡി ഇങ്ക് ജെറ്റര്‍ പ്രിന്ററും മേളയിലെ പ്രധാന ആകര്‍ഷണമാണ്.

കേരള ടൂറിസം, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ഹോട്ടല്‍ അസോസിയേഷന്‍സ് ഓഫ് കേരള, കേരള പ്രൊഫഷണല്‍ ഹൗസ് കീപ്പേഴ്‌സ് അസോസിയേഷന്‍, എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍, ചീഫ് എഞ്ചിനീയേഴ്‌സ് ഫോറം എന്നിവയുടെ അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെക്കിനുണ്ട്. ഹോട്ടല്‍ടെകിന്റെ ഭാഗമായി ജിഎം കോണ്‍ക്ലേവ് & പര്‍ച്ചേസ് മാനേജേഴ്‌സ് മീറ്റും ഇന്നലെ (വെള്ളിയാഴ്ച) നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള ജനറല്‍ മാനേജര്‍മാര്‍, പര്‍ച്ചേസ് മാനേജര്‍മാര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഷെഫ്‌സ് മീറ്റ്, ഹൗസ് കീപ്പേഴ്‌സ് മീറ്റ് എന്നിവയും ഇതോടൊപ്പം നടന്നു. എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍, സംസ്ഥാനത്തെ ഹൗസ് കീപ്പിംഗ് മേഖലയിലെ ഏക വാണിജ്യ സംഘടനായായ എച്ച്പിഎംഎഫ്-കേരള ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img