02:38pm 13 November 2026
NEWS
പതിമൂന്നാമത് അന്തർദേശീയആംഗ്ലോ ഇന്ത്യൻ റീയൂണിയൻ എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു
12/01/2026  11:25 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പതിമൂന്നാമത് അന്തർദേശീയആംഗ്ലോ ഇന്ത്യൻ റീയൂണിയൻ എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു
HIGHLIGHTS

പതിമൂന്നാമത് അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ റീയൂണിയൻ എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു. ഇന്റർനാഷണൽ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഗോർഡൻ മഹർ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കോൺറാഡ് ഡയസ്, മുൻ എം.പി ഡോ. ചാൾസ് ഡയസ്, ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇൻ ഇന്ത്യ സെക്രട്ടറി ഉർസുല ഫോസ്ബ്രി, ഓൾ ഇന്ത്യ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സീനിയർ വൈസ്  പ്രസിഡന്റും മുൻ എം.പിയുമായ ഡോ. ഓസ്കർ നിജില്‍ തുടങ്ങിയവർ സമീപം.

പതിമൂന്നാമത് അന്തർദേശീയആംഗ്ലോ ഇന്ത്യൻ റീയൂണിയൻ എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. ലോകം ഒരു കുടുംബമായി കാണണമെന്ന് ഗവർണർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന പ്രതിനിധികളോട് ഉത്ബോധിപ്പിച്ചു.  ഇത് സംബന്ധിച്ച് ചേർന്ന് യോഗത്തിൽ ഇന്റർനാഷണൽ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഗോർഡൻ മഹർ അധ്യക്ഷത വഹിച്ചു. ശ്രീ ഹൈബി ഈഡൻ എംപി, കേരള ഹൈക്കോടതി ജഡ്ജി ശ്രീ കോൺറാഡ് ഡയസ് എന്നിവർ പ്രസംഗിച്ചു.  ഡോ. ചാൾസ് ഡയസ് മുൻ എംപി സ്വാഗതവും  ഉർസുല ഫോസ്ബറി പറഞ്ഞു.  
 ഏഴു ദിവസങ്ങളിലായി വിവിധ പരിപാടികൾ ഈ അന്തർദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുനിന്നുമായി 500 ഓളം പ്രതിനിധികൾ ഈ റിയൂണിയനിൽ സംബന്ധിക്കുന്നുണ്ട്.  ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഇൻ ഇന്ത്യ ആണ് ഈ റീയൂണിന്റെ സംഘാടകർ.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img