12:07pm 13 November 2026
NEWS
പതിമൂന്നാമത് അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ സംഗമം ജനുവരി 11 മുതൽ 17 വരെ കൊച്ചിയിൽ
05/01/2026  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പതിമൂന്നാമത് അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ സംഗമം ജനുവരി 11 മുതൽ 17 വരെ കൊച്ചിയിൽ

പതിമൂന്നാമത് അന്തർ ദേശീയ ആംഗ്ലോ ഇന്ത്യൻ സംഗമം ജനുവരി 11 മുതൽ 17 വരെ കൊച്ചിയിൽ നടക്കും. ഏഴു ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് ഈ സംഗമം കൊച്ചിയിൽ നടക്കുന്നത്. പതിനൊന്നാം തീയതി എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ വച്ച് നടക്കുന്ന ആദ്യ ദിവസത്തെ നന്ദിയർപ്പണ ദിനത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും സി. എസ്. ഐ. കൊച്ചി ഇടവക ബിഷപ്പ് റൈറ്റ് റവ. കുര്യൻ പീറ്ററും സന്ദേശങ്ങൾ നൽകും. അന്നുതന്നെ വൈകിട്ട് ആറിന് ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ ബഹുമാന്യനായ കേരള ഗവർണർ ശ്രീ രാജേന്ദ്ര ആറിലേക്കർ ആഗോള സംഗമം ഉദ്ഘാടനം ചെയ്യും. ശ്രീ ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണവും അതിഥിയായി കേരള ഹൈക്കോടതി ജഡി ബഹുമാന്യനായ ശ്രീ കോൺറാഡ് ഡയസും പങ്കെടുക്കും. ആന്ധ്ര പ്രദേശിലെ മുൻ എംഎൽഎ ശ്രീമതി ക്രിസ്റ്റീൻ ലാസറസ് പ്രസംഗിക്കും. അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ ഗോർഡൻ മഹാർ അധ്യക്ഷതവഹിക്കും. ആഗോള സംഗമത്തിന്റെ സംഘാടകരായ ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസിന്റെ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് മുൻ എം പി സ്വാഗതവും സെക്രട്ടറി ശ്രീമതി ഉർസുല ഫോസ്ബറി നന്ദി പ്രകാശനവും നടത്തും.

രണ്ടാം ദിവസം ജനുവരി 12ന് രാവിലെ പത്തിന് ആശീർ ഭവനിൽ നടക്കുന്ന സിമ്പോസിയത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പേർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് ഫോർട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക‌്വയറിൽ നടക്കുന്ന 'ഹെറിറ്റേജ് വാക്ക്' കൊച്ചി മേയർ അഡ്വ. വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊച്ചി മേഖലാ സംഗമം' മീറ്റിംഗ് ദ കമ്മ്യൂണിറ്റി 6:00 മണിക്ക് കൊച്ചിൻ ക്ലബ്ബിൽ നടക്കും.

മൂന്നാം ദിവസം ജനുവരി 13ന് രാവിലെ 10 മണിക്ക് 'എഴുത്തുകാരുടെ സമ്മേളനം' ആശീർ ഭവനിൽ നടക്കും. വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിൽ നടത്തവും തുടർന്ന് ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ ആംഗ്ലോ ഇന്ത്യൻ ഭക്ഷ്യമേള ബഹുമാനപ്പെട്ട വ്യവസായ മന്ത്രി ശ്രീ പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂരിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ പാചക വിദഗ്ദയും നിരവധി പാചക ഗ്രന്ഥങ്ങളുടെ കർത്താവുമായ ശ്രീമതി ബ്രിജിത് വൈറ്റിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും. ആംഗ്ലോ ഇന്ത്യർക്ക് റെയിൽവേയുമായി ഉണ്ടായിരുന്ന ബന്ധം സൂചിപ്പിക്കുവാൻ ' ആംഗ്ലോ ഇന്ത്യൻ റെയിൽവേ ബോഗി' എന്ന പരിപാടിയിൽ ഇൻഫന്റ് ജീസസ് ഹാളിൽ പുനസൃഷ്ടിക്കുന്ന

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img