
ഇന്ത്യൻ പ്രോസ്തോഡോണ്ടിക് സൊസൈറ്റി (ഐപിഎസ്) കേരള ഘടകത്തിൻ്റെ സംസ്ഥാന സമ്മേളനം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്യുന്നു. ഡോ.മഞ്ജു വി, ഡോ.വിനോദ് കൃഷ്ണൻ, ഡോ.സന്തോഷ് ജോൺ കാച്ചപ്പിള്ളി, ജോൺ കുര്യാക്കോസ്, ഡോ.രൂപേഷ് പി.എൽ., ഡോ.കെ.എൽ.ബേബി, ഡോ.കെ.പി.ചെറിയാൻ, ഡോ.സുദീപ് ശരത്ചന്ദ്രൻ, ഡോ.വിവേക് വി.നായർ എന്നിവർ സമീപം.
കൊച്ചി: ഇന്ത്യൻ പ്രോസ്തോഡോണ്ടിക് സൊസൈറ്റി (ഐപിഎസ്) കേരള സംസ്ഥാന ഘടകത്തിൻ്റെ പത്താമത് സംസ്ഥാന സമ്മേളനം കൊച്ചി മെഴ്‌സി ഹോട്ടലിൽ ആരംഭിച്ചു.
നഷ്ടപ്പെട്ട പല്ലുകൾ, ബന്ധപ്പെട്ട ടിഷ്യുകൾ , അസ്ഥി എന്നിവയുടെ പുനസ്ഥാപനം, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ദന്ത ശാസ്ത്ര ശാഖയായ 'ടെ സംഘടനയാണിത്.
പ്രോസ്തോഡോണ്ടിക് പ്രാക്ടീസുമായി അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്. സമ്മേളനം ഉദ്ഘാടനം ചെയ്തു.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളും നിർമ്മിത ബുദ്ധിയും ദന്ത പരിചരണത്തിൽ അനിവാര്യതയായി കഴിഞ്ഞു. ഇതിൽ ഡോക്ടറുടെ ഉൾക്കാഴ്ച്ച കൂടി സമ്മേളിക്കുന്നതാണ് ദന്തചികിത്സയുടെ ഭാവി, അദ്ദേഹം പറഞ്ഞു.
CAD/CAM സംവിധാനങ്ങൾ, ഡിജിറ്റൽ ഇംപ്രഷനുകൾ, 3D പ്രിന്റിംഗ്, AI-അധിഷ്ഠിത ആസൂത്രണം എന്നിവയെല്ലാം പ്രോസ്തോഡോണ്ടിക്സി ൽ വലിയ പരിവർത്തനം നടത്തി കഴിഞ്ഞുവെന്ന് ഐപിഎസ് കേരള പ്രസിഡന്റ് ഡോ. രൂപേഷ് .പി.എൽ പറഞ്ഞു.
ഡെന്റ്കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് വിശിഷ്ടാതിഥിയായിരുന്നു. ഐപിഎസ് കേരള പ്രസിഡന്റ് ഡോ. രൂപേഷ് .പി.എൽ; സെക്രട്ടറി ഡോ. മഞ്ജു വി., ഓർഗനൈസിംഗ് ചെയർമാൻ ഡോ.കെ. പി. ചെറിയാൻ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സന്തോഷ് ജോൺ കാച്ചപ്പിള്ളി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വായയുടെ പുനർനിർമ്മാണം, ഇംപ്ലാന്റ് ദന്തചികിത്സ, ഡിജിറ്റൽ യുഗത്തിൽ വെനീർ തയ്യാറാക്കൽ, ഡിജിറ്റൽ രീതികളിലൂടെ ബിപിഎസ് പല്ലുകളുടെ ഉപയോഗം തുടങ്ങിയ സെഷനുകൾ നടക്കുന്നുണ്ട് ഐപിഎസ് കേരള ഡോ. മഞ്ജു. വി പറഞ്ഞു.
ദേശീയ, അന്തർദേശീയ വിദഗ്ധർ ശാസ്ത്ര സെഷനുകൾ നയിക്കും.
സമ്മേളനത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിൽ രണ്ട് പ്രീ-കോൺഫറൻസ് കോഴ്സുകളും വർക്ക്ഷോപ്പുകളും നടന്നു.
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ അന്താരാഷ്ട്ര ഫാക്കൽറ്റകളും, പ്രോസ്തോഡോണ്ടിക്സ് വിദഗ്ദ്ധരും , വിദ്യാർത്ഥികളുമുൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.











