07:13am 01 October 2026
NEWS
താഴയില്‍ ഗ്രൂപ്പ് അറുപതാം വാര്‍ഷികാഘോഷവും ഗാന്ധി സ്മൃതിയുംഒക്‌ടോബര്‍ 2ന് തിരുവല്ലയില്‍. സ്പീക്കര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
30/09/2026  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
താഴയില്‍ ഗ്രൂപ്പ് അറുപതാം വാര്‍ഷികാഘോഷവും ഗാന്ധി സ്മൃതിയുംഒക്‌ടോബര്‍ 2ന് തിരുവല്ലയില്‍. സ്പീക്കര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

തിരുവല്ല: പ്രമുഖ ധനകാര്യസ്ഥാപനമായ താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ജൂബിലി ആഘോഷവും ഗാന്ധി സ്മൃതിയും നാളെ ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ തിരുവല്ല എസ്. സി. എസ് കോമ്പൗണ്ടിലുള്ള ഡോ. അലക്‌സാണ്ടര്‍ മാർത്തോമാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ രാവിലെ 10ന് മലങ്കര മാര്‍ത്തോമ സഭ എപ്പിസ്‌കോപ്പ അഭിവന്ദ്യ റൈറ്റ് റവ. മാത്യൂസ് മാര്‍ സെറാഫിo തിരുമേനിയുടെ ആശിര്‍വാദത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കര്‍  ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ അഭിവന്ദ്യ ഡോ. മോറാന്‍ മോര്‍ സാമുവല്‍ തെയോഫിലസ് മെത്രാപ്പൊലിത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും ആദരിക്കൽ ചടങ്ങും നടക്കും. അഭിവന്ദ്യ റൈറ്റ് റവ. മാത്യൂസ് മോര്‍ സിൽവാനോസ് സഹകാര്‍മികത്വം വഹിക്കും. 

ഉച്ചയ്ക്ക് 2ന് മലങ്കര കത്തോലിക്ക മെത്രാപ്പോലീത്ത അഭിവന്ദ്യ   ആർച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസിന്റെ കാര്‍മികത്വത്തില്‍ ഗാന്ധി സ്മൃതി സംഘടിപ്പിക്കും. അഭിവന്ദ്യ റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ അഡ്വ. വര്‍ഗീസ് മാമ്മന്‍, അഡ്വ. അബിൻ വര്‍ക്കി, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സന്‍ ശ്രീമതി. എസ്. ലേഖ, യോഗക്ഷേമ സഭ മുന്‍ അധ്യക്ഷന്‍  ശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍, ചലച്ചിത്ര സംവിധായരായ ശ്രീ. ബ്ലെസി , ശ്രീ.  ഉണ്ണികൃഷ്ണന്‍  ബി. എന്നിവര്‍ പങ്കെടുക്കും. 1967 ല്‍ പത്തനംതിട്ട ഇലന്തൂരില്‍ യശശ്ശരീരനായ ശ്രീ. യോഹന്നാന്‍ തോമസ് തുടക്കമിട്ട സംരംഭമാണ് മകന്‍ ഡോ. തോമസ് ജോണിന്റെ നേതൃത്വത്തില്‍ താഴയില്‍ ഗ്രൂപ്പ് എന്ന പേരില്‍ വിവിധ സാമ്പത്തിക സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായി വളര്‍ന്നത്. നിലവില്‍ തിരുവല്ല രാമഞ്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താഴയില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിനു കീഴില്‍ താഴയില്‍ നിധി ലിമിറ്റഡ്, താഴയിൽ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ സംരംഭങ്ങളുണ്ട്. എന്‍.സി.ഡി. സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം, സേവിംഗ്‌സ് നിക്ഷേപം, ഗോൾഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ബിസിനസ്‌ ലോണ്‍ തുടങ്ങിയ സേവനങ്ങളും ഗ്രൂപ്പ് നല്‍കുന്നുണ്ടെന്ന്  ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജിനോയ് ജോണ്‍, ഡയറക്ടര്‍ പ്രൊഫ. കോശി തോമസ് എന്നിവര്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img