NEWS
പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തന്ത്രി
20/10/2025 06:39 AM IST
nila

ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര്. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്തുനൽകി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കാണ് തന്ത്രി കത്തു നൽകിയത്.
ഈ മാസം 11നാണ് തന്ത്രി വാജിവാഹനം തിരികെ വാങ്ങണം എന്ന ആവശ്യവുമായി ദേവസ്വം ബോർഡിനെ സമീപിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വാജി വാഹന വിഷയം മുൻനിർത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











