01:27pm 11 November 2026
NEWS
സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് തന്ത്രി മണ്ഡലം
03/10/2025  01:01 PM IST
ചെറുകര സണ്ണിലൂക്കോസ്
സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് തന്ത്രി മണ്ഡലം

ശബരിമലയിലെ ദ്വാരപാലക വിഗ്രഹം 1998 ൽ സ്വർണ്ണം പൊതിഞ്ഞതും 2019 മുതൽ വീണ്ടും സ്വർണ്ണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നടപടികളിലെ വീഴ്ചയും അഴിമതിയും കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കുന്നതിനായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേരള ഹൈക്കോടതിയോട് തന്ത്രി മണ്ഡലം അഭ്യർത്ഥിച്ചു. 2018 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ഭരിച്ചിരുന്ന പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ, ദേവസ്വം കമ്മിഷണർമാർ, തിരുവാഭരണം കമ്മീഷണർമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ആഫീസർമാർ എന്നിവരെ ഉണ്ണികൃഷ്ണ‌ൻ പോറ്റിയോടൊപ്പം കൂട്ടു പ്രതികളാക്കി കേസ് മുന്നോട്ട് കൊണ്ടുപോയി കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ഈ കാലയളവിലെ ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം കണ്ട്കെട്ടണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img