09:58am 08 November 2026
NEWS
നന്ദി... മോദി..വൻ വിജയമാക്കാൻ എൻ.ഡി.എ
11/04/2025  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നന്ദി... മോദി..വൻ വിജയമാക്കാൻ എൻ.ഡി.എ

കൊച്ചി- മുനമ്പത്ത് ദേശീയ ജനാധിപത്യ സഖ്യം ( എൻ. ഡി.എ) യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ന് സംഘടിപ്പിക്കുന്ന നന്ദി.. മോദി... ബഹുജന കൂട്ടായമ വൻ വിജയമാക്കി മാറ്റുന്നതിന് എൻ.ഡി.എ ജില്ലാ നേതൃയോഗം തീരു മാനിച്ചു.ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.ഷൈജു അധ്യക്ഷത വഹിച്ചു.യോഗത്തിൽ എൻ ഡി എ നേതാക്കളായ എൻ.പി. ശങ്കരൻകുട്ടി ( ബി ജെ പി),എം.എൻ. ഗിരി, സനിൽകുമാർ ( നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് )പി.ബി. സുജിത്ത് ( ബി ഡി ജെ എസ് ) ,ജോസ് വാറൻസ്, സെബാസ്റ്റ്യൻ വടശ്ശേരി ( എൻ. പി.പി) 
വിഷ്ണു വി. രാജ് ( സോഷ്യലിസ്റ്റ് ജനത ദൾ),പ്രദീപ് കുന്നുകര, ഹരിദാസ് പി.കെ ( ജെ.ആർ.പി),
ലാലു പി.എം, സരോജം സുരേന്ദ്രൻ,ആർ അജിത് ( എൽ. ജെ.പി ), ബീന നന്ദകുമാർ (ആർ.ഡി.എം.എസ്),സുധീർ ഗോപി, ജോണി സ്റ്റീഫൻ ( ശിവസേന), എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img