01:57pm 08 November 2026
NEWS
നന്ദി....മോദി - ബഹുജനകൂട്ടായ്മ - മുനമ്പത്ത് ഏപ്രിൽ 15 ന് കേന്ദ്രമന്ത്രി കിരൺ റിജിജി ഉദ്ഘാടനം ചെയ്യും
08/04/2025  06:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നന്ദി....മോദി - ബഹുജനകൂട്ടായ്മ - മുനമ്പത്ത് ഏപ്രിൽ 15 ന് കേന്ദ്രമന്ത്രി കിരൺ റിജിജി ഉദ്ഘാടനം ചെയ്യും

കൊച്ചി - വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ വഖഫ് അധിനിവേശത്തിനിരയായി കുടിയിറക്കപ്പെടേണ്ട അവസ്ഥയിൽ കഴിഞ്ഞ മുനമ്പത്തുൾപ്പടെയുള്ള ആയിര കണക്കിന് പേരെ സുരക്ഷിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നന്ദി മോദി - ബഹുജനകൂട്ടായ്മ മുനമ്പത്ത് ഏപ്രിൽ 15,ന് വൈകീട്ട് 4 മണിക്ക്  കേന്ദ്ര ന്യൂനപക്ഷകാര്യ- പാർലമെന്ററികാര്യമന്ത്രി . കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് കെ.എസ്. ഷൈജു അറിയിച്ചു ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മയിൽ എൻ ഡി എ. സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img