12:04am 09 November 2026
NEWS
നന്ദി....മോദി - ബഹുജനകൂട്ടായ്മ - മുനമ്പത്ത് ഏപ്രിൽ 9 ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉദ്ഘാടനം ചെയ്യും
07/04/2025  05:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നന്ദി....മോദി - ബഹുജനകൂട്ടായ്മ - മുനമ്പത്ത് ഏപ്രിൽ 9 ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉദ്ഘാടനം ചെയ്യും

കൊച്ചി - വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ വഖഫ് അധിനിവേശത്തിനിരയായി കുടിയിറക്കപ്പെടേണ്ട അവസ്ഥയിൽ കഴിഞ്ഞ മുനമ്പത്തുൾപ്പടെയുള്ള ആയിര കണക്കിന് പേരെ സുരക്ഷിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നന്ദി മോദി - ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും.

മുനമ്പത്ത് ഏപ്രിൽ 9 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ബഹുജന കൂട്ടായ്മ കേന്ദ്ര ന്യൂനപക്ഷകാര്യ- പാർലമെന്ററികാര്യമന്ത്രി . കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് എൻ.സി.എ, സംസ്ഥാന സഹകൺവീനറും ബി ജെ പി ദേശീയ നിർവ്വാഹകസമിതിയംഗവുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായിട്ടുള്ള ഇത്തരം ജനകീയ കൂട്ടായ്മകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിൽ നിയമമാകുന്നതിലൂടെ മുനമ്പം ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പാവങ്ങളെ കാലങ്ങളായി അവർ താമസിച്ചു വന്നിരുന്ന ഇടങ്ങളിൽ നിന്നും കുടിയിറക്കാൻ കഴിയില്ല.എന്നാൽ കോൺഗ്രസ്സും സി പി എമ്മുമെല്ലാം അവർ കുടിയിറക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്.അതുകൊണ്ടാണ് അവർ ബില്ലിനെതിരായി സുപ്രീം കോടതിയെ സമീപിക്കുന്നത്

മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ ഭൂമിക്ക് റവന്യൂ അധികാരം ലഭിക്കുന്നതു വരെ ബിജെപിയും എൻ.ഡി.എ യും അവരോടൊപ്പം പോരാട്ടം തുടരുമെന്നും അദ്ദേഹം വുക്തമാക്കി,

വാർത്താ സമ്മേളനത്തിൽ എൻ ഡി .എ, നേതാക്കളായ എസ് സജി,അഡ്വ. കെ.എസ്. ഷൈജു  അഡ്വ. ശ്രീകുമാർ തട്ടാരത്ത്   കുരുവിള മാത്യുസ്, എം.എൻ ഗിരി എന്നിവരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img