
തണൽ വില്ല്യാപ്പള്ളി warm up ഖത്തർ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച WarmUP – MegaEvent വിജയകരമായി നടന്നു.
പ്രതിവാര വ്യായാമ പരിശീലനത്തിന്റെ ഭാഗമായാണ് മെഗാ warm up പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഇല്യാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഫൈസൽ അരോമ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡോ. ഉസ്മാൻ കക്കാട്ട് നിർവഹിച്ചു. WarmUP പരിപാടിയിൽ സ്ഥിരമായി വ്യായാമ പരിശീലനം നൽകിവരുന്ന ചൂരക്കൊടി കളരി ടീമിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. WarmUP പരിപാടിക്കായി സ്ഥിരമായി ഫ്ലയറുകൾ ഡിസൈൻ ചെയ്ത് നൽകുന്ന ഷംസീർ കെ.കെയെയും പ്രത്യേകമായി ആദരിച്ചു.
പരിപാടിയിൽ നാസർ നീലിമ, സത്താർ തുണ്ടിയിൽ, ഡോ. ഷഫീഖ്, ഡോ. നവാസ്, പി.വി.എ. നാസർ, മുഹമ്മദ് (ചൂരക്കൊടി കളരി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
WarmUP പരിപാടിയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും കോർഡിനേറ്റർ നജീബ് അടിക്കൂൽ വിശദീകരിച്ചു. തുടർന്ന് ഷംസീർ നന്ദി പ്രകാശനം നടത്തി.
MegaEvent-ന്റെ കോർഡിനേഷൻ WarmUP ആക്റ്റീവ് മെംബേഴ്സ് (അഷ്റഫ് മാഞ്ചക്കണ്ടി & ടീം)
WarmUP – MegaEvent ആരോഗ്യബോധവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഒരുമിച്ചുള്ള ഒരു മാതൃകാ പരിപാടിയായി മാറിയതായി സംഘാടകർ അറിയിച്ചു.










