07:42pm 12 November 2026
NEWS
പ്രൗഢമായി തണൽപരിവാർ വിഷു സംഗമം

സൗഹാർദത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തി തണൽപരിവാർ വിഷു സ്നേഹസംഗമം' കണി കാണും നേരം ' ശ്രദ്ധേയമായി

14/04/2026  03:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രൗഢമായി തണൽപരിവാർ വിഷു സംഗമം
HIGHLIGHTS

തണൽ പരിവാർ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വിഷു സ്നേഹസംഗമം സൗഹാർദ കൂട്ടായ്മ പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത ഉദ്ഘാടനം ചെയ്യുന്നു. കെ പി റെജിമോൻ പി എസ് ബുഷറ,  കെ എം നാസർ
 എച്ച് പത്മനാഭൻ, അംബുജാക്ഷൻ നായർ പി സുമാദേവി , ലിമി മാത്യു സമീപം

പെരുമ്പാവൂർ: സൗഹാർദത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തി തണൽ പരിവാർ സംസ്ഥാന കമ്മിറ്റി പെരുമ്പാവൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ കണി കാണും നേരം വിഷു സ്നേഹ സംഗമം ശ്രദ്ധേയമായി.
തണൽ പരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻറർ ,സഹജീവന കേന്ദ്രം, കേരള ഹിന്ദി പ്രചാര സഭ തണൽ പരിവാർ ഇൻക്ലൂസീവ്  കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം സംയുക്തമായി സംഘടിപ്പിച്ച വിഷു ദിന സ്നേഹ സംഗമം സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെ സാന്നിധ്യംകൊണ്ട് പ്രത്യേക ശ്രദ്ധ ആകർഷിച്ചു.
കേരള സ്റ്റേറ്റ് ഭിന്നശേഷി രക്ഷാകർതൃ സംഘടന തണൽ പരിവാർ കുടുംബാംഗങ്ങളും സവിശേഷ കഴിവുകളുള്ള കുട്ടികളുടെ  രക്ഷിതാക്കളും നിറസാന്നിധ്യം കൊണ്ട് വിഷു സ്നേഹ സംഗമം മിഴിവേകുന്നതായി. പരിമിതികളെ മറികടന്ന് സിവിൽ എൻജിനീയറിങ് പരീക്ഷ പാസായ സംസാര കേൾവി പരിമിതികൾ ഉള്ള  കുട്ടികളെയും കാഴ്ച പരിമിതിയെ അതിജീവിച്ചുകൊണ്ട്  നെറ്റ് പരീക്ഷ പാസായ കുട്ടിയെയും തണൽ പരിവാർ പ്രത്യേക പുരസ്കാരം നൽകി വിഷുദിന സ്നേഹസംഗമ ചടങ്ങിൽ അനുമോദിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്നശേഷി കുടുംബങ്ങൾക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ,യു ഡി ഐഡി കാർഡ് വിതരണവും വിഷുവിനോട് അനുബന്ധിച്ച് ഭിന്നശേഷി കുടുംബങ്ങൾക്ക് നൽകുന്ന വിഭവസമൃദ്ധമായ ഭക്ഷ്യഭദ്രത വിഭവങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
പെരുമ്പാവൂർ നഗരസഭ കൗൺസിലർ പി എസ് ബുഷറ അധ്യക്ഷത വഹിച്ചു.
തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ ആമുഖപ്രഭാഷണം നിർവഹിച്ചു. പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത വിഷുദിന സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ കെ പി റെജിമോൻ, തണൽ പരിവാർ ഭാരവാഹികളായ ഡോക്ടർ കെ എൻ ഉണ്ണികൃഷ്ണൻ ,സിനിമ വ്യവസായ പ്രമുഖൻ ടി സി റഫീഖ് ചൊക്ലി, രാജൻ നൂറുദ്ദീൻ,  എച്ച് പത്മനാഭൻ , കെ കെ വർഗീസ്, രജനി രാജേഷ്, ലിമി മാത്യു, സീന ബൈജു , അംബുജാക്ഷൻ നായർ പ്രസംഗിച്ചു . തണൽ പരിവാർ മെമ്പർഷിപ്പ് ഉള്ള നിരവധി കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

വിഷുദിന സ്നേഹ സൗഹാർദ്ദ സംഗമത്തിനുശേഷം വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്ത തണൽ പരിവാർ സംസ്ഥാന കൗൺസിൽ യോഗവും നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img