09:01am 13 November 2026
NEWS
ഭിന്നശേഷി സൗഹൃദ ക്രിസ്മസ് മാനവികത സന്ദേശം ഉയർത്തി തണൽ പരിവാർ സംസ്ഥാന സ്നേഹസംഗമം ശ്രദ്ധേയമായി
24/12/2025  02:48 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭിന്നശേഷി സൗഹൃദ ക്രിസ്മസ് മാനവികത സന്ദേശം ഉയർത്തി തണൽ പരിവാർ സംസ്ഥാന സ്നേഹസംഗമം ശ്രദ്ധേയമായി


പെരുമ്പാവൂർ:  തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ ക്രിസ്മസ് സംഗമം സ്നേഹ കൂട്ടായ്മ 2025 പെരുമ്പാവൂർ തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് ട്രെയിനിങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

വിവിധങ്ങളായ സവിശേഷ കഴിവുകളുള്ള കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വിവിധ തുറകളിൽ ഉള്ളവരുടെയും സാന്നിധ്യം കൊണ്ട് തണൽ പരിവാർ സ്നേഹ കൂട്ടായ്മ ശ്രദ്ധേയമായി. മതസൗഹാർദവും കാരുണ്യവും മാനവികതയെ വിളിച്ചോതുന്ന ദേശീയോദ്ഗ്രഥന പ്രതിജ്ഞക്ക് ശേഷം വിശിഷ്ട അതിഥികൾ ഒരുമിച്ച് തണൽ പരിവാർ സ്നേഹ കൂട്ടായ്മ ക്രിസ്മസ് ന്യൂ ഇയർ കേക്ക് മുറിച്ചെടുത്ത് നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്ക് കൈമാറിയത് വേറിട്ട അനുഭവമായി.

ചടങ്ങിൽ തണൽപരിവാർ പ്രസിഡൻറ് അംബിക ശശി അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ നഗരസഭ ലൈബ്രറി വാർഡിൽ നിന്നും വിജയിച്ച പി എസ് ബുഷറയെ തണൽ പരിവാറിന്റെ ഉപഹാരവും ദേശീയോദ്ഗ്രഥനഷാൾ അണിയിച്ച് അനുമോദിച്ചു.
ഡോക്ടർ കെ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ ആമുഖപ്രഭാഷണം നടത്തി.
തണൽ പരിവാർ രക്ഷാധികാരി ചലചിത്ര നടനും വ്യവസായ ജീവകാരുണ്യ പ്രവർത്തകനുമായ ടി സി റഫീഖ് ചൊക്ലി മുഖ്യപ്രഭാഷണം നടത്തി.
മാധ്യമ പ്രവർത്തക നിഷ രജീഷ്, സംസ്ഥാന സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ പുരസ്കാരം വിജയാമൃതം അവാർഡ് നേടിയ കെ എൻ റിദ  മോൾ, നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ രാജൻ, തണൽ പരിവാർ സംസ്ഥാന ഭാരവാഹികളായ സുമ ദേവി , ആശാ മോൾ പി ആർ, സൗദാ ജാഫർ, എംപി വർഗീസ് ലൈലാ ബീവി കെ എ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ പുരസ്കാരം നേടിയ കെ എൻ റിദമോളെ ഡോക്ടർ കെ എൻ ഉണ്ണികൃഷ്ണൻ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

തണൽപരിവാർ സ്നേഹ കൂട്ടായ്മയോട് അനുബന്ധിച്ച് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിവിധങ്ങളായ കലാപരിപാടികളും അവതരിപ്പിച്ചത് ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img