12:45pm 25 April 2026
NEWS
തണൽപരിവാർ ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ- അമ്മാളു കുട്ടി അമ്മ അനുസ്മരണവും സർവ്വമത പ്രാർത്ഥന സംഗമവും വിഷു ഈസ്റ്റർ ഈദ് മാനവ സൗഹാർദ സംഗമവും ശ്രദ്ധേയമായി
25/04/2026  10:38 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തണൽപരിവാർ ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ- അമ്മാളു കുട്ടി അമ്മ അനുസ്മരണവും സർവ്വമത പ്രാർത്ഥന സംഗമവും വിഷു ഈസ്റ്റർ ഈദ് മാനവ സൗഹാർദ സംഗമവും ശ്രദ്ധേയമായി
HIGHLIGHTS

 തണൽപരിവാർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാനവ സൗഹാർദ സംഗമം കേരള ഗോൾഡ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സിനീഷ് വേലപ്പൻ ആചാരി ഉദ്ഘാടനം ചെയ്യുന്നു.

 

പെരുമ്പാവൂർ: കേരളത്തിലെ ഭിന്നശേഷി കുടുംബങ്ങളുടെ രക്ഷാകർതൃ സംഘടന തണൽപരിവാർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുതിർന്ന ന്യായാധിപനും ഗാന്ധിയനുമായിരുന്ന ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ അമ്മാളു കുട്ടിയമ്മ അനുസ്മരണ സർവ്വമത പ്രാർത്ഥന സംഗമവും വിഷു ഈസ്റ്റർ ഈദ് മാനവ സൗഹാർദ്ദ സംഗമം വേറിട്ട അനുഭവമായി.

ജാതിമത സാമുദായിക വിഭാഗീയതകൾക്കതീതമായി രാജ്യത്തിന് മഹത്തായ സന്ദേശം നൽകി ,മാനവികത ആദർശമാക്കിയ ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ അവർകളുടെയും സഹധർമ്മിണി അമ്മാളു കുട്ടിയമ്മയുടെയും സ്നേഹ വാത്സല്യങ്ങൾ അനുസ്മരിക്കുന്ന വേളയിൽ ഓരോ ആഘോഷങ്ങളും മാനവസൗഹാർദത്തിന്റെ സന്ദേശമാണ്  നൽകുന്നതെന്ന്  വിവിധ സ്ഥലങ്ങളിൽ നിന്ന് പരിപാടിയിൽ സംബന്ധിക്കാൻ എത്തിയ കുടുംബാംഗങ്ങളും കല സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഉള്ളവരും  അഭിപ്രായപ്പെട്ടു.

മാനവ സൗഹാർദ സംഗമത്തിൽ സംബന്ധിച്ച മുഴുവൻ ഭിന്നശേഷി  കുടുംബങ്ങൾക്കും രാധാകൃഷ്ണമേനോൻ അമ്മാളു കുട്ടി അമ്മ സ്മാരക വിഷു ഈസ്റ്റർ പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു.

തണൽ പരിവാർ സംസ്ഥാന പ്രസിഡണ്ട് അംബിക ശശി അധ്യക്ഷത വഹിച്ചു.

കേരള ഗോൾഡ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സിനീഷ് വേലപ്പൻ ആചാരി മാനവ സൗഹാർദ സംഗമം ഉദ്ഘാടനം ചെയ്തു.
 തണൽ പരിവാർ ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ അനുസ്മരണ സമിതി ജനറൽ സെക്രട്ടറി കെ എം നാസർ ജസ്റ്റിസ് കെ പി രാധാകൃഷ്ണ മേനോൻ -അമ്മാളുകുട്ടി അമ്മ അനുസ്മരണ പ്രഭാഷണം നടത്തി.

 വ്യവസായ പ്രമുഖൻ ജീവകാരുണ്യ ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനുമായ റഫീഖ് ചൊക്ലി വിഷു ഈസ്റ്റർ ഈദ് സന്ദേശം നൽകി സ്നേഹോപഹാരങ്ങൾ വിതരണം ഉദ്ഘാടനം നിർവഹിച്ചു.

സീന ബൈജു, രജനി രാജേഷ്, ആര്യ സിനീഷ്, പി ആർ ആശാ മോൾ, ലിമി മാത്യു, യദുകൃഷ്ണമാരാർ, അലൻ ജോയ്, മുഹ്സിന സബീർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img