12:32am 03 May 2026
NEWS
മുയിപ്പോത്ത് ശ്രീശാലാപുരം ചന്തയിലെ ക്രസൻറ് - തണൽ മെഡിക്കൽ എക്സ്പോ ധാരാളം പേരെ ആകർഷിക്കുന്നു
19/01/2025  09:41 PM IST
മുയിപ്പോത്ത് ശ്രീശാലാപുരം ചന്തയിലെ ക്രസൻറ് - തണൽ മെഡിക്കൽ എക്സ്പോ ധാരാളം പേരെ ആകർഷിക്കുന്നു

തിരുവള്ളൂർ: മുയിപ്പോത്ത്ശ്രീശാലാശങ്കരനാരായണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയിൽ നടക്കുന്ന ക്രസൻ്റ് - തണൽ മെഡിക്കൽ എക്സ്പോ ഏറെ പേരെ ആകർഷിക്കുന്നു. കിഡ്നിരോഗം, ജീവിതശൈലി രോഗങ്ങൾ എന്നിവ വരാതിരിക്കാനുള്ള മുൻകരുതലുകൾ, കിഡ്നിയുടെ പ്രവർത്തനങ്ങൾ എങ്ങിനെയാണ്, കിഡ്നിക്ക് തകരാർ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നീ കാര്യങ്ങൾ വിശദമായി എക്സ്പോയിൽ വരച്ച് കാട്ടുന്നുണ്ട് അതോടപ്പം ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവ പരിശോധിക്കാനുള്ള സംവിധാനം എക്സ് പോയിൽ ഒരുക്കിയിട്ടുണ്ട്.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. ടി ഷിജിത്ത് പരിശോധനയ്ക്ക് നേതൃത്വം നല്കി. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ചയ്ക്ക് ശേഷം ഇന്നലെ ശനിയാഴ്ച നല്ല തിരക്കാണ് എക്സ്പോയിൽ അനുഭവപ്പെട്ടത്ചന്തയിൽ എത്തുന്ന ഏതൊരാളും എക്സ്പോ കൂടി സന്ദർശിക്കുന്ന എന്ന ഒരു പ്രത്യേകത കൂടിയുണ്ട്, അതിനാൽ എക്സ്പോയിലെ സന്ദർശനം രാത്രി 10 മണി വരെ നീളുന്നുമുണ്ട് ക്രസൻ്റ് - തണൽ സംഘടിപ്പിച്ച മെഡിഫെസ്റ്റ് 2025ൻ്റെ ഉദ്ഘാടനം ക്രസൻ്റ് കെയർഹോം ഭാരവാഹികൾ, മുയിപ്പോത്ത് ശ്രീശാലാപുരം കന്നുകാലി ചന്ത സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ മുയിപ്പോത്തെ പ്രമുഖ ഖത്തർ പ്രവാസി നാഗത്ത് യുസഫ് വെള്ളിയാഴ്ച നിർവ്വഹിച്ചിരുന്നു. ജനുവരി 17 വെള്ളിയാഴ്ച ഘോഷയാത്രയോടെയും, സാംസ്കാരിക സമ്മേളനത്തോടെയും ആരംഭിച്ച ഉദ്ഘാടന പരിപാടിയിൽ കൊല്ലം ഷാഫിയുടെയും, ഫാസിലബാനുവിൻ്റെയും ഗാനമേള വർണ്ണാഭമായ ചടങ്ങിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ഇന്നലെ (ജനുവരി 18 ന്)പരമ്പരാഗതമായി ചന്തയുടെ ഭാഗമായി നടന്ന് വരുന്ന മൂരി കടത്തിക്കെട്ടും നടന്നിരുന്നു.ഇന്ന് (ജനുവരി 19ന് ) ക്ഷേത്രത്തിൽ കൊടിയേറ്റം നടക്കുന്നതോടെ ക്ഷേത്രാങ്കണത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ് ജനുവരി 20 മ്യൂസിക്‌ ഓൺ വീൽസിൻ്റെ ഇശൽ നൈറ്റ്, ജനുവരി 21 ന് കുടുംബശ്രീ ഫെസ്റ്റ്, ജനുവരി 22 നടക്കുന്ന തിരുവള്ളൂർ പാട്ടുപുര നാണുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നടൻപാട്ട് എന്നിവ ചന്തയുടെ മാറ്റ് കൂട്ടുന്നു. ജനുവരി 23 ന് നടക്കുന്ന വമ്പിച്ച കരിമരുന്ന് പ്രയോഗവുംജനുവരി 24 ന് നടക്കുന്ന മെഗാഷോയോടെയും ഈ വർഷത്തെ ചന്തയ്ക്കും, ക്ഷേത്രോത്സവത്തിനും പര്യവസാനം കുറിക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img