12:13pm 28 September 2026
NEWS
താമരശ്ശേരി ചുരം റോഡിലെ ​ഗതാ​ഗത നിയന്ത്രണം ഭാ​ഗികമായി പിൻവലിച്ചു
29/08/2025  08:42 AM IST
nila
താമരശ്ശേരി ചുരം റോഡിലെ ​ഗതാ​ഗത നിയന്ത്രണം ഭാ​ഗികമായി പിൻവലിച്ചു

താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. വ്യാഴാഴ്ചയും താമരശ്ശേരി ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരം റോഡുവഴിയുള്ള ​ഗതാ​ഗതം പൂർണമായും നിരോധിച്ചിരുന്നു. എന്നാൽ, രാത്രിചേർന്ന യോഗത്തിനുശേഷമാണ് കോഴിക്കോട് കളക്ടർ ​ഗതാ​ഗത നിയന്ത്രണം ഭാഗികമായി പിൻവലിച്ചത്. 

യോഗത്തിലെ തീരുമാനങ്ങൾ

  • മഴ ശക്തമായി പെയ്യുന്ന സമയങ്ങളിൽ വാഹനഗതാഗതം അനുവദിക്കില്ല
  • മഴ കുറയുന്നസമയത്തുമാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ
  • താമരശ്ശേരി, വയനാട് ഭാഗങ്ങളിൽ ഇതിനുള്ള ക്രമീകരണങ്ങൾ വരുത്തണം.
  • ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രതയോടെയും വേഗംകുറച്ചും സഞ്ചരിക്കണം.
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
  • ഭാരംകൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂർ റോഡും ഉപയോഗപ്പെടുത്തണം.
  • ശക്തമായ മഴതുടരുന്ന സാഹചര്യത്തിൽ അടർന്നുനിൽക്കുന്ന പാറകൾ ഇനിയും റോഡിലേക്കുവീഴാൻ സാധ്യതയുണ്ട്. ആയതിനാൽ പ്രദേശത്ത് മുഴുവൻസമയ നിരീക്ഷണമേർപ്പെടുത്തും.
  • പ്രദേശത്ത് റോഡിൽ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയർ ആൻഡ്‌ റെസ്‌ക്യൂ വിഭാഗവും തഹസിൽദാരും ഉറപ്പുവരുത്തണം. ആവശ്യത്തിന് ക്രെയിനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം.
  • ആംബുലൻസ് സർവീസ് ഉറപ്പുവരുത്തണം
  • പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രതാനിർദേശം നൽകണം
  • കുറ്റ്യാടി റോഡിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം. രാത്രിസമയങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തണം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img