09:59pm 28 July 2026
NEWS
മൂന്നു വ‌യസുകാരിക്ക് മുന്നിലിട്ട് സ്വന്തം ഭാര്യയെ വെട്ടിനുറുക്കിയ യാസിറും ലഹരിക്ക് അടിമ

19/03/2025  09:54 AM IST
nila
മൂന്നു വ‌യസുകാരിക്ക് മുന്നിലിട്ട് സ്വന്തം ഭാര്യയെ വെട്ടിനുറുക്കിയ യാസിറും ലഹരിക്ക് അടിമ

താമരശ്ശേരിയിൽ ഭാര്യയെ മൂന്നു വയസുകാരി മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.  ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി യാസിർ ലഹരിക്ക് അടിമയാണെന്നും ലഹരിമാഫിയയിലെ കണ്ണിയാണെന്നുമാണ് നാട്ടുകാർ പറയുന്നത്, ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായ മർദ്ദനം പതിവായതോടെയാണ് അടുത്തിടെ ഷിബില സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കൃത്യം ചെയ്യുമ്പോൾ ഇയാൾ ലഹരി ഉപയോ​ഗിച്ചിരുന്നില്ല എന്നാണ് വിവരം. 

ഇന്നലെ വൈകിട്ടാണ് യാസിർ ഭാര്യയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാൻ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ(48), മാതാവ് ഹസീന(44) എന്നിവർക്കും വെട്ടേറ്റത്. ഇതിൽ അബ്ദുറഹ്മാന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്. 

2020ൽ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കിൽ കൊല്ലുമെന്നു യാസിർ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img