10:09pm 11 November 2026
NEWS
മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എ.കെ.ജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോയെന്ന് തലശ്ശേരി അതിരൂപത
12/08/2025  06:50 AM IST
nila
 മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എ.കെ.ജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോയെന്ന് തലശ്ശേരി അതിരൂപത

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി തലശ്ശേരി അതിരൂപത. മെത്രാന്മാർ പ്രവർത്തിക്കേണ്ടത് എ.കെ.ജി സെന്ററിൽ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോയെന്ന് തലശ്ശേരി അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയിൽ ചോദിക്കുന്നു. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമുള്ള എം വി ​ഗോവിന്ദന്റെ പരാമർശത്തോടായിരുന്നു അതിരൂപതയുടെ പ്രതികരണം. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത കുറ്റപ്പെടുത്തുന്നു. 

സി പി. എം. സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങളെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ശക്തമായി എതിർത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടിൽ മാറ്റമില്ല. 

നേരത്തെ, ഡി. വൈ. എഫ്. ഐ.യുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാൽ, എം.വി. ഗോവിന്ദൻ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി. അവസരവാദം ആപ്തമാക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണെന്നും, സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചിട്ടുള്ളതെന്നും അതിരൂപത അഭിപ്രായപ്പെട്ടു. സ്വന്തം സ്വഭാവ വൈകല്യങ്ങളെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോൽ ആക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img