
കൊച്ചി : പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ജനുവരി26ന് ക്ഷേത്രം തന്ത്രി ഡോ ഒ വി ഷിബു ഗുരുപദം , മേൽശാന്തി സന്തോഷ് ഗുരുപദം എന്നിവരുടെ കാർമ്മികത്വത്തിൽ രാത്രി ഏഴിന് ശേഷം കൊടിയേറും. ഫെബ്രുവരി ഒന്നിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. 27ന് വൈകിട്ട് 6.30മുതൽ സംഗീത സന്ധ്യ, തിരുവാതിര, നൃത്തനൃത്യങ്ങൾ , 28ന് രാത്രി 7.30ന്കൊച്ചിൻ തുടിതാളം നാടൻപാട്ട് കലാസമിതിയുടെ നാടൻപാട്ടുകളും ദൃശ്യാവിഷ്ക്കാരങ്ങളും , 29ന് രാത്രി ആറിന് തകഴി ശിവദേവിന്റെ ഓട്ടൻതുള്ളൽ, എട്ടിന് തിരുവനന്തപുരം വിസ്മയ വിഷൻ അവതരിപ്പിക്കുന്ന ഇല്യൂഷൻ മാനിയ 2.0 മെഗാ മാജിക് ഷോ, 30ന് വൈകിട്ട് 5.30ന് ദേവൻകുളങ്ങര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര സന്നിധിയിൽ നിന്നും തെക്കുംഭാഗം ശ്രീമുരുക കാവാടി സംഘത്തിന്റെ നേതൃത്വത്തിൽ കാവടിഘോഷയാത്ര പുറപ്പെടും. 6,30ന് ഭക്തിഗാനമേള, 31ന് രാത്രി ഏഴിന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന സ്‌മൃതിലയം ഗാനസന്ധ്യ, ഒമ്പതിന് ഇടപ്പള്ളി നാടക പഠനകേന്ദ്രം അവതരിപ്പിക്കുന്ന ചെ എന്റ സ്വന്തം ടൈറ്റൻ എന്ന നാടകവും അരങ്ങേറും. ഫെബ്രുവരി ഒന്നിന് രാവിലെ ഒൻപതിന് തെക്കുംഭാഗം, വടക്കുംഭാഗം എന്നിവിടങ്ങളിൽ നിന്നും അഭിഷേക കാവടി പുറപ്പെടും. വൈകിട്ട് നാലിന് കുന്നുംപുറം മുട്ടാർ കവലയിൽ നിന്നും പകൽപ്പൂരം ആരംഭിക്കും. ആറിന് വാടത്തോട് നിന്നും ശ്രീബാലമുരുകൻ കാവടി സംഘത്തിന്റെ നേതൃത്വത്തിൽ കാവടി ഘോഷയാത്ര പുറപ്പെടും. പുലർച്ചെ നാലിന് ആറാട്ട് എഴുന്നള്ളിപ്പോടെ ഉത്സവത്തിന് കൊടിയിറങ്ങും.
Photo Courtesy - Google








