05:47pm 04 September 2026
NEWS
രണ്ട് കുപ്പി വിസ്‌കി ഒറ്റയടിക്ക് അകത്താക്കിയ യുവാവിന് ദാരുണാന്ത്യം
31/12/2024  11:45 AM IST
nila
 രണ്ട് കുപ്പി വിസ്‌കി ഒറ്റയടിക്ക് അകത്താക്കിയ യുവാവിന് ദാരുണാന്ത്യം

ബാങ്കോക്ക്: രണ്ട് കുപ്പി വിസ്‌കി ഒറ്റയടിക്ക് അകത്താക്കിയ തായ് ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. തനകരൻ കാന്തീ (21) എന്ന ഇൻഫ്‌ളുവൻസറാണ് മരിച്ചത്. പന്തയത്തിന്റെ ഭാ​ഗമായാണ്  ഇയാൾ രണ്ട് കുപ്പി വിസ്കി കുടിച്ചത്. 30,000 തായ് ബാത്ത് (75,228 രൂപ) യ്ക്കായിരുന്നു ബാങ്ക് ലസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാൾ പന്തയം വെച്ചിരുന്നത്. ഭിന്നശേഷിക്കാരനായ ഇയാൾ നേരത്തെയും സമാനമായ പന്തയങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

തായ്‌ലന്റിലെ ചന്ദാബുരി ജില്ലയില്ലാണ് സംഭവം. ഡിസംബർ 25ന് ഇവിടെ നടന്ന ഒരു പിറന്നാൾ ആഘോഷത്തിനിടയിൽ ചിലർ ഇയാളെ പന്തയത്തിനായി വെല്ലുവിളിക്കുകയായിരുന്നു. 350 എം.എല്ലിന്റെ വിസ്‌കി ബോട്ടിൽ ഒറ്റയടിക്ക് കുടിക്കാനായിരുന്നു പന്തയം. ഒരു കുപ്പിക്ക് 10,000 ബാത്ത് എന്ന രീതിയിലായിരുന്നു പണം വാഗ്ദാനം ചെയ്തത്. അപ്പോൾത്തന്നെ മദ്യലഹരിയിലായിരുന്ന ഇയാൾ ഒറ്റയിരിപ്പിന് രണ്ട് കുപ്പി കുടിക്കുകയായിരുന്നു.

വൈകാതെ അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാന്തീയുമായി പന്തയം വെച്ചയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img