03:02am 09 September 2026
NEWS
ടെന്നീസ് ഇതിഹാസതാരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു
31/03/2026  02:50 PM IST
NILA
ടെന്നീസ് ഇതിഹാസതാരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് രംഗത്തെ ഇതിഹാസതാരമായ ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം നടന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമായാണ് പേസിന്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

ഇതിന് മുമ്പ് ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി കൊൽക്കത്തയിൽ വെച്ച് പേസ് കൂടിക്കാഴ്ച നടത്തിയിരുന്നു. 2021-ൽ തൃണമൂൽ കോൺഗ്രസ്യിൽ ചേർന്ന പേസ്, 2022-ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി സജീവമായി പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img