12:34am 12 November 2026
NEWS
കടൽ മണൽ ഖനന പദ്ധതിക്ക് ടെണ്ടർ നൽകരുത് : ടി ജെ ആഞ്ചലോസ്.
06/06/2026  11:52 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കടൽ മണൽ ഖനന പദ്ധതിക്ക് ടെണ്ടർ നൽകരുത് : ടി ജെ ആഞ്ചലോസ്

 

കൊച്ചി: തീരദേശ ജനത നടത്തിയ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാരിന്  പിന്മാറേണ്ടിവന്ന കടൽ മണൽ ഖനന പദ്ധതിയ്ക്ക് വീണ്ടും ടെൻഡർ നൽകിയാൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പ്രസ്താവിച്ചു.കൊല്ലം തെക്ക് ,കൊല്ലം വടക്ക് ,പൊന്നാനി, ചാവക്കാട്, ആലപ്പുഴ, എന്നിവിടങ്ങളിൽ നിന്നും   300  ദശ ലക്ഷം മണൽ ഖനനം ചെയ്യുന്നതിനാണ്  പദ്ധതി ആവിഷ്‌ക്കരിച്ച് നേരത്തെ ടെൻഡർ വിളിച്ചിരുന്നതെന്നും  ഇതിനെതിരെയാണ്  തീരദേശ ജനത സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചതെന്നും  അദ്ദേഹം പറഞ്ഞു.

ആൻഡമാൻ നിക്കോബാർ,ഗുജറാത്തിലെ പോർബന്തർ,കേരളത്തിലെ അഞ്ച് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കേന്ദ്ര സർക്കാർ കടൽ മണൽ ഖനന പദ്ധതി ആവിഷ്ക്കരിച്ചിരുന്നത്.

130 ചതുരശ്ര മൈല്‍ വിസ്തൃതമായ വനപ്രദേശങ്ങള്‍ ഡീ നോട്ടിഫൈ ചെയ്തുകൊണ്ടുള്ള ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി പരിസ്ഥിതിക്ക് വിനാശമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയ്ക്കായി വൻ തുറമുഖവും  വിമാനത്താവളവും ടൗണ്‍ഷിപ്പും ഉൾപ്പെടെ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രദേശം വലിയ  പാരിസ്ഥിതിക പ്രാധാന്യമുള്ളതും ഉയർന്ന നിലയിൽ ശുദ്ധജല  സ്രോതസ്സ് ഉൾകൊള്ളുന്നതുമാണ്.കടലും കടൽ തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img