07:34pm 26 September 2026
NEWS
ദുഖാൻ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണി
26/09/2026  02:10 PM IST
nila
ദുഖാൻ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണി

 

 

​ദോഹ: ദുഖാൻ റോഡിൽ ശനിയാഴ്ച (സെപ്റ്റംബർ 26) മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷനും (കഹ്റാമ) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും അറിയിച്ചു. സെപ്റ്റംബർ 30 ബുധനാഴ്ച വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാവുക.
​ദുഖാൻ റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന പാതയിലെ വലതുവശത്തുള്ള മൂന്ന് ലെയ്‌നുകളിലാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുക. പ്രദേശത്തെ പ്രധാന ജലവിതരണ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.
​നിയന്ത്രണമുള്ള ദിവസങ്ങളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും, അധികൃതർ സജ്ജമാക്കിയിരിക്കുന്ന താൽക്കാലിക ദിശാസൂചകങ്ങളും മാപ്പിൽ അടയാളപ്പെടുത്തിയ ഇതര പാതകളും ഉപയോഗിച്ച് യാത്ര പ്ലാൻ ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img