NEWS
മിസൈമീർ ഇന്റർചേഞ്ചിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; വിവരങ്ങളറിയിച്ച് ആഭ്യന്തര മന്ത്രാലയം
31/07/2026 01:18 PM IST
nila

ദോഹ: റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മിസൈമീർ ഇന്റർചേഞ്ചിലെ (Mesaimeer Interchange - Exit 33) അണ്ടർപാസ് ടണലിൽ ഈ വാരാന്ത്യത്തിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ന് (ജൂലൈ 31വെള്ളി)
പുലർച്ചെ 2:00 മണി മുതൽ രാവിലെ 10:00 മണി വരെയും നാളെ (ഓഗസ്റ്റ് 1ശനി )പുലർച്ചെ 2:00 മണി മുതൽ രാവിലെ 7:00 മണി വരെയുമാണ് നിയന്ത്രണം.ഡ്രൈവർമാർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും സാധ്യമായ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. റോഡിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും താൽക്കാലിക സൈൻ ബോർഡുകളും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











