NEWS
കോർണിഷ് സ്റ്റേഷനിൽനിന്നുള്ള മെട്രോലിങ്ക് സർവീസുകളിൽ താൽക്കാലികമാറ്റം
17/12/2025 12:15 PM IST
nila

ദോഹ:കോർണിഷ് സ്റ്റേഷനുമായി ബന്ധപ്പെട്ട മെട്രോലിങ്ക് സർവീസുകളിൽ താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. ഡിസംബർ 17 ബുധനാഴ്ച മുതൽ ഡിസംബർ 18 വ്യാഴാഴ്ച വരെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.ഖത്തർ റെയിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിനുസരിച്ച്, എം143 മെറ്റ്രോലിങ്ക് ബസുകൾ കോർണിഷ് സ്റ്റേഷൻ എക്സിറ്റ് 3ന് പകരം ഹമദ് ഹോസ്പിറ്റൽ സ്റ്റേഷൻ എക്സിറ്റ് 3ൽ നിന്നാണ് ഈ കാലയളവിൽ സർവീസ് നടത്തുക.
അതേസമയം, എം144 മെറ്റ്രോലിങ്ക് ബസുകൾ ഡിസംബർ 18 വരെ കോർണിഷ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്താതെ, വൈറ്റ് പാലസ് സ്റ്റേഷൻ എക്സിറ്റ് 2ൽ നിന്നായിരിക്കും സർവീസ് നടത്തുക.യാത്രക്കാർ പുതുക്കിയ സർവീസ് ക്രമീകരണങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കണമെന്നും, യാത്ര ആസൂത്രണം ചെയ്യുമ്പോൾ ഈ മാറ്റങ്ങൾ കണക്കിലെടുക്കണമെന്നും ഖത്തർ റെയിൽ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











