01:50pm 18 August 2026
NEWS
ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം
07/07/2026  06:50 PM IST
nila
ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം
HIGHLIGHTS

ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം

ചെങ്ങന്നൂർ: ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ 26-27 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 9 ന് രാവിലെ 10 മണിക്ക് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
യോഗ്യത: കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ  ലഭിച്ചിട്ടുള്ളബിഇ/ ബി ടെക് ബിരുദത്തോടൊപ്പം
എം ഇ / എം ടെക്
 ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. പ്രായപരിധി സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്         വെബ് സൈറ്റ്:  https://ceconline.edu

ഫോൺ നമ്പർ : 0479 2454125

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img