06:59pm 11 November 2026
NEWS
പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഉറവിടമാണ് ക്ഷേത്രങ്ങൾ: ദേവസ്വം ബോർഡ് അംഗം അഡ്വ: പി.ഡി സന്തോഷ് കുമാർ
02/11/2025  09:08 PM IST
nila
പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഉറവിടമാണ് ക്ഷേത്രങ്ങൾ: ദേവസ്വം ബോർഡ് അംഗം അഡ്വ: പി.ഡി സന്തോഷ് കുമാർ

ചെങ്ങന്നൂർ: നമ്മുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഉറവിടമാണ് ക്ഷേത്രങ്ങൾ :
ദേവസ്വം ബോർഡ് അംഗം അഡ്വ: പി.ഡി സന്തോഷ് കുമാർ. തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉപദേശക സമിതി സംഘടിപ്പിച്ച
 ഗജവീരൻ മലയാലപ്പുഴ രാജന് യാത്രയയപ്പും തനിക്ക് ലഭിച്ച സ്വീകരണ യോഗവും 
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്കാരവും പൈതൃകവും ഇഴചേരുന്ന ആത്മീയ കേന്ദ്രങ്ങളിൽ
ഭക്തജനങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലേ അവിടങ്ങളിലെ ചൈതന്യം വർദ്ധിക്കൂ. 
ഇതിനായി ഭക്തി സാന്ദ്രമായ അന്തരീക്ഷം സംജാതമാവണമെന്നും കൂട്ടായ സഹകരണം നമുക്ക് ആവശ്യ
അദ്ദേഹം പറഞ്ഞു. 
സദ്യാലയത്തിൻ്റെയും പ്രദക്ഷിണവഴിയുടെയും അവശേഷിക്കുന്ന
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നടപടി
ഉടൻ തന്നെ ആരംഭിക്കും .നാലമ്പലത്തിനുള്ളിൽ കല്ലുപാകുന്നത് സംബന്ധിച്ച് ഉപദേശക സമിതിയും ഒപ്പം ദേവസ്വം ബോർഡും ചേർന്ന് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് മലയാലപ്പുഴ ദേവസ്വത്തിൽ നിന്നും എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ആറാം ദിവസത്തെ എഴുന്നെള്ളിപ്പ് കഴിഞ്ഞ ഉടനെയാണ് ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. തുടർന്ന് പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ ദേവസ്വം അധികൃതരേയും ഡോക്ടറെയും വിവരം ധരിപ്പിച്ചു. ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ആനയെ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ തളച്ച് മദപ്പാടിനുള്ള ചികിത്സ ആരംഭിച്ചത്.
എട്ട് മാസത്തെ ചികിത്സക്ക് ശേഷം പൂർവ്വസ്ഥിതി പ്രാപിച്ച ആനയെ തറിയിൽ നിന്നും കഴിഞ്ഞ ദിവസം മാറ്റി പാർപ്പിച്ചിരുന്നു.
യോഗത്തിൽ ഉപദേശക സമിതി പ്രസിഡൻ്റ് സന്തോഷ് മാലിയിൽ അധ്യക്ഷനായി.സെക്രട്ടറി ആർ ഡി രാജീവ് സ്വാഗതം പറഞ്ഞു. സബ് ഗ്രൂപ്പ് ആഫീസർ കെ.ഗോപകുമാർ ,വൈസ് പ്രസിഡൻ്റ് വിജീഷ് മേടയിൽ, ജോ. ,സെക്രട്ടറി അനിൽ ആര്യ സദനം, മുരളീധരൻ ഹരിശ്രീ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആനയൂട്ടും നടന്നു. 
പ്രധാന പാപ്പാൻ അമ്പലപ്പുഴ ഗോപകുമാർ ,ആകാശ് ,ഹരികുമാർ ക്ഷേത്ര ഉപദേശക സമിതി 
എന്നിവരെ യോഗത്തിൽ ആദരിച്ചു.
ഉപദേശക സമിതി പണികഴിപ്പിച്ച നെറ്റിപ്പട്ടം നടക്ക് സമർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.