
ദോഹ: ഖത്തറിൽ ഇന്ന് പകൽ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Meteorology Department) അറിയിച്ചു. തീരപ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും കടലിൽ രാത്രികാലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ദോഹയിൽ ഇന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് ആണ്. രാത്രിയിൽ കാലാവസ്ഥ മിതമായിരിക്കും.തീരപ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കടലിൽ രാത്രിയോടെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കാം.കരയിൽ മണിക്കൂറിൽ 5 മുതൽ 15 നോട്ട് വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശും. കടലിൽ കാറ്റിന്റെ വേഗത ഇടിമിന്നലുള്ള സമയത്ത് 25 നോട്ട് വരെ ഉയരാൻ സാധ്യതയുണ്ട്.
തീരത്ത് 1 മുതൽ 3 അടി വരെയും, കടലിൽ 2 മുതൽ 4 അടി വരെയുമായിരിക്കും തിരമാലയുടെ ഉയരം. എന്നാൽ ഇടിമിന്നലുള്ള സമയത്ത് കടലിൽ തിരമാലകൾ 8 അടി വരെ ഉയർന്നേക്കാം.സാധാരണഗതിയിൽ 5 മുതൽ 10 കിലോമീറ്റർ വരെ കാഴ്ചാപരിധി ഉണ്ടാകുമെങ്കിലും മഴയുള്ള സമയത്ത് ഇത് 3 കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്.











