04:43am 12 November 2026
NEWS
പകൽ ചൂട് വർദ്ധിക്കും; രാത്രിയിൽ നേരിയ ആശ്വാസമെന്ന് കാലാവസ്ഥാ വകുപ്പ്
19/05/2026  05:54 PM IST
nila
പകൽ ചൂട് വർദ്ധിക്കും; രാത്രിയിൽ നേരിയ ആശ്വാസമെന്ന് കാലാവസ്ഥാ വകുപ്പ്

 

​ദോഹ: ഖത്തറിൽ പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രിയിൽ മിതമായ താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തെ ഇന്നത്തെ ഏറ്റവും ഉയർന്ന താപനില ദോഹയിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
​കടൽ മേഖലകളിൽ പൊതുവെ ശാന്തമായ അന്തരീക്ഷമായിരിക്കുമെങ്കിലും, കരയോട് ചേർന്ന ഭാഗങ്ങളിൽ പകൽ സമയത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.​പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം കുടിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img