02:15am 05 June 2026
NEWS
ഖത്തറിൽ ചൂട് 47 ഡിഗ്രി കടന്നു; ഇന്നലെ രേഖപ്പെടുത്തിയത് കടുത്ത വേനൽ
04/06/2026  01:30 PM IST
NILA
ഖത്തറിൽ ചൂട് 47 ഡിഗ്രി കടന്നു; ഇന്നലെ രേഖപ്പെടുത്തിയത് കടുത്ത വേനൽ

ദോഹ: ഖത്തറിൽ വേനൽച്ചൂട് കടുക്കുന്നു. ബുധനാഴ്ച രാജ്യത്ത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. ദോഹ അന്താരാഷ്ട്ര വിമാനത്താവള പരിസരം, മിസൈമീർ, മിസഈദ് എന്നീ പ്രദേശങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്.
​സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഖത്തർ യൂണിവേഴ്സിറ്റി പരിസരത്ത് 46 ഡിഗ്രി സെൽഷ്യസും അൽ ശഹാനിയ, തരീന, മക്കീനിസ് എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.
​അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉംബാബ് (Umm Bab) പ്രദേശത്താണ്. ഇവിടെ ഉയർന്ന താപനില 34 ഡിഗ്രിയും കുറഞ്ഞ താപനില 28 ഡിഗ്രിയുമായിരുന്നു. അൽ ശുഹൈമിയയിൽ ഉയർന്ന താപനില 35 ഡിഗ്രിയും കുറഞ്ഞത് 29 ഡിഗ്രിയുമായിരുന്നു. അൽ റുവൈസ്, അബു സംറ എന്നിവിടങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ, അൽ റുവൈസിലെ കുറഞ്ഞ താപനില 30 ഡിഗ്രിയും അബു സംറയിൽ അത് 26 ഡിഗ്രിയുമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img