09:58pm 06 November 2026
NEWS
കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമം തന്നെയെന്ന് പൊലീസ്

23/02/2025  01:52 PM IST
nila
കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമം തന്നെയെന്ന് പൊലീസ്

കൊല്ലം: കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമം തന്നെയെന്ന് പൊലീസ്. ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പോസ്റ്റ് ട്രാക്കിൽ കൊണ്ടിട്ടത് എന്നാണ് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ അറസ്റ്റിലായ ഇളമ്പള്ളൂർ രാജേഷ് ഭവനിൽ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയിൽ അരുൺ (33) എന്നിവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 

പ്രതികളുടെ കഴിഞ്ഞ ദിവസം രാത്രി എൻഐഎയും ചോ​ദ്യം ചെയ്തിരുന്നു. ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ശനിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് പാളത്തിൽ ആദ്യം പോസ്റ്റ് കണ്ടത്. സംഭവമറിഞ്ഞ് പോലീസെത്തി നീക്കംചെയ്തു. രണ്ടുമണിക്കൂറിനുശേഷം വീണ്ടും പാളത്തിൽ അതേയിടത്ത് പോസ്റ്റ് കണ്ടെത്തി. പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സംഭവം. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img