05:33pm 26 October 2026
NEWS
കാസർകോട് പതിനാറുകാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചു
11/09/2025  02:20 PM IST
nila
കാസർകോട് പതിനാറുകാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചു

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ സഹോദരനും നാട്ടുകാരനായ യുവാവിനുമെതിരെ കേസെടുത്തു. കാസർകോട് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ പിതാവും പീഡനത്തിനിരയാക്കിയിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ മേൽപ്പറമ്പ് പൊലീസ് നേരത്തെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

2018–19ൽ പിതാവും കഴിഞ്ഞ വർഷം മാതൃ സഹോദരനും കഴിഞ്ഞ രണ്ടാഴ്ച മുൻപ് യുവാവും പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ചതിനു പതിനേഴുകാരനെതിരെ മറ്റൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പ്രതിയായ നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മാതൃസഹോദരൻ വിദേശത്താണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img