08:06am 21 January 2025
NEWS
തലതൊട്ടപ്പനായത് മെസി, ലാമിൻ യമാൽ പിന്നെങ്ങനെ താരമാകാതിരിക്കും...

10/07/2024  07:59 PM IST
nila
തലതൊട്ടപ്പനായത് മെസി, ലാമിൻ യമാൽ പിന്നെങ്ങനെ താരമാകാതിരിക്കും...
HIGHLIGHTS

ലോക ഫുട്ബോളിലെ മറ്റൊരു സൂപ്പർ താരത്തിന്റെ ഉദയമെന്ന് ആ നിമിഷത്തെ ഫുട്ബോൾ ലോകം വാഴ്ത്തി

യൂറോ കപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ സ്പെയിനിന് വേണ്ടി 16-കാരൻ നേടിയ വിജയ​ഗോൾ ലോക ഫുട്ബോൾ ചരിത്രത്തിൽ ഒരുപിടി റെക്കോഡുകളുമായാണ് പാഞ്ഞുകയറിയത്. യൂറോ കപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിന്റെ ഉടമയായി ലാമിൻ യമാൽ എന്ന പതിനാറുകാരൻ മാറിയ നിമിഷമായിരുന്നു അത്. ഒരു പ്രധാന ടൂർണമെന്റിന്റെ സെമിഫൈനലിൽ കളിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവിയും ലാമിൻ യമാൽ സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബോളിലെ മറ്റൊരു സൂപ്പർ താരത്തിന്റെ ഉദയമെന്ന് ആ നിമിഷത്തെ ഫുട്ബോൾ ലോകം വാഴ്ത്തി. തൊട്ടുപിന്നാലെ ഫുട്ബോൾ ആരാധകരുടെ ആവേശം വാനോളമുയർത്തുന്ന ചില ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. കൈക്കുഞ്ഞായിരുന്ന ലാമിൻ യമാലിനെ ജ്ഞാനസ്നാനം ചെയ്യുന്ന കൗമാരക്കാരനായ ലയണൽ മെസിയുടെ ചിത്രമായിരുന്നു അത്. 

ലാമിൻ യമാലിന്റെ പിതാവ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഫോട്ടോകളാണ് വൈറലായത്. 2007-ൽ ബാഴ്‌സലോണ നടത്തിയ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രമാണത്. അഞ്ച് മാസം പ്രായമുള്ള യമാലിനെ എടുത്തു നിൽക്കുന്ന ഇരുപതുകാരനായ മെസിയാണ് ചിത്രത്തിലുള്ളത്.  അഞ്ച് മാസം പ്രായമുള്ള യമാലിനെ ജ്ഞാനസ്‌നാനം ചെയ്യുക്കുന്ന തരത്തിൽ തൊട്ടപ്പനായി മെസി ഇരിക്കുന്ന മറ്റൊരു ഫോട്ടോയും വൈറലായി. ക്ലബിന്റെ വാർഷിക ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിസെഫുമായി ചേർന്ന് ബാഴ്‌സ നടത്തിയ ഫോട്ടോ ഷൂട്ടായിരുന്നു അത്.

ഏതായാലും ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായെങ്കിലും മെസി തലതൊട്ടപ്പനായ യമാൽ ഫുട്ബോൾ ലോകത്ത് പുതിയ ചരിത്രം കുറിച്ചു തുടങ്ങിയിരിക്കുകയാണ്. ഇനി ലാമിൻ യമാലിന്റെ ചടുലനീക്കങ്ങളാകും ലോകഫുട്ബോൾ ആരാധകരെയാകെ ആവേശം കൊള്ളിക്കുക. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img img