09:30pm 14 June 2024
NEWS
ടെന്നീസ് താരമായ പാക് യുവതി കുഴഞ്ഞുവീണ് മരിച്ചു

14/02/2024  04:23 PM IST
nila
ടെന്നീസ് താരമായ പാക് യുവതി കുഴഞ്ഞുവീണ് മരിച്ചു

ടെന്നീസ് താരമായ പാക് യുവതി കുഴഞ്ഞുവീണ് മരിച്ചു. സൈനബ അലി നഖ്‌വി ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് പതിനേഴുകാരിയായ സൈനബ മുറിയിൽ കുഴഞ്ഞുവീണത്. അബോധാവസ്ഥയിൽ കണ്ടെത്തിയ സൈനബയെ ഉടൻ ഇസ്‌ലാമാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. 

‘വളരെ സങ്കടകരമായ വാർത്തയാണ്. ഒരുപാട് കഴിവുകൾ ഉള്ള പ്രതിഭയായിരുന്നു സൈനബ്. താരത്തോടുള്ള ആദരസൂചകമായി ഐടിഎഫ് ഇവൻ്റിലെ മത്സരങ്ങൾ മാറ്റിവച്ചു’- മുതിർന്ന പാകിസ്ഥാൻ ടെന്നീസ് ഫെഡറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഐടിഎഫ് ജൂനിയർ ടൂർണമെൻ്റിന് മുന്നോടിയായുള്ള പരിശീലന സെഷൻ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS