10:18am 10 November 2026
NEWS
സാങ്കേതിക തൊഴിൽ നിയന്ത്രണ ബിൽ ശൂറാകൗൺസിലിൽ; പഠന റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദ്ദേശം
10/11/2026  09:42 AM IST
nila
സാങ്കേതിക തൊഴിൽ നിയന്ത്രണ ബിൽ ശൂറാകൗൺസിലിൽ; പഠന റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദ്ദേശം

 


ദോഹ:സാങ്കേതിക പ്രൊഫഷനുകൾ (Technical Professions) നിയന്ത്രിക്കുന്നത് സംബന്ധിച്ച് സർക്കാർ കൈമാറിയ കരട് നിയമം ശൂറാ കൗൺസിൽ പരിശോധിച്ചു. വിശദമായ പഠനത്തിനും റിപ്പോർട്ടിനുമായി ഈ ബിൽ വിദ്യഭ്യാസ, സാംസ്കാരിക, കായിക, മാധ്യമകാര്യ സമിതിക്ക് കൈമാറി.
​ഖത്തറി സമൂഹത്തിൽ ഉന്നത മൂല്യങ്ങളും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ചട്ടക്കൂട് (National Framework) നടപ്പാക്കുന്ന കാര്യവും യോഗം വിലയിരുത്തി. ദേശീയ ഐഡന്റിറ്റിയും മൂല്യങ്ങളും സംരക്ഷിക്കാൻ ശൂറാ കൗൺസിൽ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണിത്. കൗൺസിൽ സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ദേശീയ ചട്ടക്കൂടിന് രൂപം നൽകിയത്.
​ദേശീയ ചട്ടക്കൂടിന്റെ നടത്തിപ്പ് സർക്കാരുമായി ചേർന്ന് സമയാസമയങ്ങളിൽ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. തനത് മൂല്യങ്ങൾ ദൃഢമാക്കാനും ദേശീയ അസ്തിത്വം നിലനിർത്താനും സഹായിക്കുന്ന തരത്തിൽ ആശയങ്ങളെ പ്രായോഗിക നടപടികളാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img