
ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിനായി സംഘടിപ്പിച്ച ഏറ്റവും വലിയ കായിക മാമാങ്കമായ 'എക്സ്പാറ്റ് സ്പോർട്ടീവ് മീറ്റ് 2026'-ൽ മികച്ച പ്രകടനവുമായി ടീം UNIQ (യൂണിക്). ആസ്പയർ സോൺ വാം-അപ്പ് ട്രാക്കിൽ നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ടീം അംഗങ്ങൾ മെഡലുകൾ വാരിക്കൂട്ടി.
മികച്ച താരങ്ങൾ അണിനിരന്ന കായിക വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് ടീം UNIQ ശ്രദ്ധേയമായ വിജയങ്ങൾ കരസ്ഥമാക്കിയത്.ക്രിക്കറ്റ് ബൗളിംഗ്( രണ്ടാം സ്ഥാനം)
പെനാൽറ്റി ഷൂട്ടൗട്ട് (മൂന്നാം സ്ഥാനം)
റിലേ (വനിതകൾ - 30 വയസ്സിന് മുകളിൽ- മൂന്നാം സ്ഥാനം)
200 മീറ്റർ ഹീറ്റ്സ് (ഫൈനലിസ്റ്റ്)
ആം റെസ്ലിംഗ് (വനിതകൾ-സെമി ഫൈനലിസ്റ്റ്)എന്നിമത്സരങ്ങളിലാണ് ടീം UNIQ
നേട്ടങ്ങളുടെ ട്രാക്കിൽ
മിന്നും പ്രകടനംകാഴ്ചവച്ചത്
പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച പരിപാടിയുടെ മികച്ച ഏകോപനത്തെ ടീം UNIQ പ്രശംസിച്ചു. വരും വർഷങ്ങളിലും കൂടുതൽ കരുത്തോടെ കായിക വേദിയിൽ സജീവമാകുമെന്ന് ടീം ഭാരവാഹികൾ അറിയിച്ചു.











