
സൗദി, ജിദ്ദയിൽ നടന്ന ഇന്റർനാഷണൽ വടം വലി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ "ഒരുമ കല്പകംചേരി " ഖത്തർ ചാപ്റ്റർ ടീമിന് QITWA യുടെ ആഭിമുഖ്യത്തിൽ ഖത്തർ അതിർത്തി യിൽ വമ്പിച്ച സ്വീകരണവും തുടർന്ന് ഐ. സി. സി ഹാളിൽ അനുമോദന യോഗവും നടന്നു..
QITWA വൈസ് പ്രസിഡന്റ് ശ്രീ. നൗഷാദ് അലിയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ QITWA ജോയിന്റ് സെക്രട്ടറി ശ്രീ. അനീഷ് പാലത്ത് സ്വാഗതവും ഇന്ത്യൻ സ്പോർട്സ് സെന്റർ,വൈസ് പ്രസിഡന്റ് ശ്രീ.സിതെന്തു പാൽ,ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് ശ്രീ.ശന്തനു ദേശ് പാണ്ടെ, ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി മെമ്പർ ശ്രീ.ദീപക് ചുക്കാല,ഇന്ത്യൻ കൾച്ചറൽ സെന്റർ മാനേജിങ് കമ്മിറ്റി മെമ്പർ ശ്രീ.രാകേഷ് വാഗ്,QITWA യുടെ അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ. കുറിയാക്കോസ്,റഫറി പാനൽ മെമ്പർ ശ്രീ.ജോജു എന്നിവർ ആശംസകളും അർപ്പിച്ചു..
QITWA ട്രഷറര്‍ ശ്രീ.സുരാജ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു..
വടംവലി പ്രേമികളാൽ സമ്പന്നമായ യോഗത്തിന്റെ കോർഡിനേറ്റേർ ആയ സാലി, അനുജ - Qitwa വൈസ് പ്രസിഡന്റ്, മേഘ - Qitwa ജോയിന്റ് സെക്രട്ടറി , Qitwa മാനേജിങ് കമ്മിറ്റി മെംബേർസ് ആയ എൽദോ, ജയ, ദോഹ വാരിയർസ് ടീം മെംബേർ സുബിനീഷ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.











